പോപ്പുലര്‍ കുടുംബം ഒരാളുടെ കൂടി ജീവനെടുത്തു ; കൊല്ലം ചാത്തന്നൂരിലെ കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പില്‍ മനംനൊന്ത് ഒരാള്‍ക്കൂടി രക്തസാക്ഷിയായി. കൊല്ലം ചാത്തന്നൂർ ബ്രാഞ്ചിലെ നിക്ഷേപകനായിരുന്ന കുമ്മല്ലൂര്‍ അനന്തു ഭവനില്‍ മനു കെ. (52) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പോപ്പുലര്‍ ഫൈനാന്‍സ് തകര്‍ന്നത് അറിഞ്ഞപ്പോള്‍ മുതല്‍ കര്‍ഷകനായ ഇദ്ദേഹം കടുത്ത മനോവിഷമത്തില്‍ ആയിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് വീട്ടില്‍ എത്തിയത്. ഇന്ന് നാലുമണിയോടെ വീണ്ടും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. രാത്രി എട്ടു മണിയോടെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തി.ഭാര്യ അനില പോസ്റ്റ്‌ ഓഫീസിലെ ആര്‍.ഡി എജന്റ് ആണ്. മൂത്ത മകന്‍ അനന്ദു തിരുവനന്തപുരത്ത് നേഴ്സിംഗ് പഠിക്കുന്നു. ഇളയ മകന്‍ ആനന്ദ്  പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...