മദീന: ഉംറ തീര്‍ത്ഥാടനത്തിനെത്തിയ മലയാളി യുവാവ് മരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇടുക്കി ഡി.സി.സി പ്രസിഡന്റുമായ ഇബ്രാഹിം കുട്ടി കല്ലാറിന്റെ സഹോദരീപുത്രന് ഷാറൂഖാണ്(25) മരിച്ചത്. മദീന സന്ദര്‍ശനത്തിനുശേഷം മക്കയിലേക്ക് പോകാനിരിക്കെ ഹൃദയസംബന്ധമായ അസുഖമുണ്ടായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി അല്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.
ഉംറ തീര്‍ത്ഥാടനത്തിനെത്തിയ മലയാളി യുവാവ് മരിച്ചു
RECENT NEWS
Advertisment