തളിപ്പറമ്പ് എംഎൽഎ ടി കെ ​ഗോവിന്ദന് വധ ഭീഷണി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: തളിപ്പറമ്പ് എംഎൽഎ ടി കെ ​ഗോവിന്ദന് വധ ഭീഷണി. ഫോൺ സന്ദേശം വഴിയാണ് വധഭീഷണി വന്നത്. ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിൽ ഉള്ളവർ നോക്കുമെന്നുമായിരുന്നു ഫോൺ സന്ദേശം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ഫോണിലൂടെ അസഭ്യം വിളിച്ചിരുന്നു. വൈകിട്ട് പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കോൾ വന്നത്. വധഭീഷണിയിൽ ടി കെ ​ഗോവിന്ദൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സിപിഐഎമ്മിൻ്റെ ശക്തികേന്ദ്രമായ തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയോടെ വിജയിച്ച ടി കെ ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ ഭാര്യ പി കെ ശ്യാമളയെ പരാജയപ്പെടുത്തിയിരുന്നു.

തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ സിപിഐഎമ്മിൽ വ്യാപക വിമർശനമാണ് നടക്കുന്നത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവിയുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദൻ നടത്തിയ പ്രതികരണത്തിനെതിരെ കഴിഞ്ഞ ദിവസം തളിപ്പറമ്പിലും പയ്യന്നൂരിലും വിമതരായി മത്സരിച്ച് വിജയിച്ച ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും വിമർശനമുന്നയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...