മുഖ്യമന്ത്രി വി.ഡി സതീശനും കുടുംബത്തിനും വധഭീഷണി ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി നടത്തിയ പ്രതി പിടിയിൽ. ആറ്റിങ്ങൽ, വാളക്കാട് സ്വദേശി ചരുവിള വീട്ടിൽ സോണി തോമസാണ് പിടിയിലായത്. പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചായിരുന്നു ഭീഷണി മുഴക്കിയത്. സംഭവത്തിൽ കൻ്റോൺമെൻറ് പോലീസ് കേസെടുത്തിരുന്നു. സൈബർ സെൽ അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം 06.50 തോടെ തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് പോലീസ് കമാന്റ്റിംഗ് സെൻ്ററി (DPCC) ലെ കോളർ ഐഡിയുള്ള ഒഫീഷ്യൽ ഫോൺ നമ്പരായ 0471 2331843 എന്ന നമ്പരിലേക്കാണ് കോൾ വന്നത്.

പ്രതി പലപ്രാവശ്യം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തിനെയും കൊല്ലും എന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു. എന്താണ് കാര്യമെന്ന് ചോദിച്ച സമയം വി.ഡി സതീശനെ ഇഷ്ടമല്ലായെന്ന് പ്രതി പറഞ്ഞതായും മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊന്നിട്ട് പ്രശസ്തനാകാനാണ് എന്ന് പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...