ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ സു​​​മാ​​​ത്ര ദ്വീ​​​പി​​​ൽ ഉണ്ടായ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും മരിച്ചവരുടെ എണ്ണം 303 ആയി

For full experience, Download our mobile application:
Get it on Google Play

ജക്കാര്‍ത്ത: കനത്ത മഴയെത്തുടർന്ന് ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ സു​​​മാ​​​ത്ര ദ്വീ​​​പി​​​ൽ ഉണ്ടായ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും മരിച്ചവരുടെ എണ്ണം 303 ആയി. ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പെ​​​യ്യു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണ് വലിയ ദുരിതത്തിന് കാരണം. മുന്നൂറോളം പേരെ കാണാനില്ലെന്നാണ് വിവരം. സു​​​മാ​​​ത്ര പ്ര​​​വി​​​ശ്യ​​​യി​​​ലെ 15 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യി. 17,000 വീ​​​ടു​​​ക​​​ൾ വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി​​​യെ​​​ന്നാ​​ണു ക​​​ണ​​​ക്ക്. നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവയുടെ വലിയ ഭാഗങ്ങൾ ഒരാഴ്ചയായി ചുഴലിക്കാറ്റ് മൂലമുള്ള പേമാരിയിൽ വലയുകയാണ്. മണ്ണിടിച്ചിലിൽ റോഡുകൾ തകരുകയും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ നശിക്കുകയും ചെയ്തതോടെ ദ്വീപ് ഒറ്റപ്പെട്ട നിലയിലാണ്.

ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് പ്രദേശത്ത് രക്ഷാപ്രവ‍ർത്തനം തുടരുന്നുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് ഉണ്ടായ റോഡ് തടസ്സം മറികടക്കാൻ രക്ഷാസേന ശ്രമിക്കുന്നുണ്ടെന്നും ആളുകൾ റോഡിന്റെ ഒരു ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ഇന്തോനേഷ്യ സൈനിക മേധാവി സുഹര്യാന്റോ വാ‍ർത്താ ഏജൻസികളോട് പ്രതികരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കൂടുതൽ സൈന്യത്തെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...