ഗാസ കുട്ടികളുടെ ശ്മശാനമായി മാറുമെന്ന് യുഎന്‍ ; മരണസംഖ്യ 10,000 കടന്നു

For full experience, Download our mobile application:
Get it on Google Play

ഗാസ സിറ്റി : ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ 10,000 കടന്നു. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഭയാനകമെന്ന് 18 യുഎന്‍ ഏജന്‍സികള്‍ സംയുക്ത പ്രസ്തവനയിറക്കി. ആക്രമണത്തില്‍ മിസൈല്‍ ലോഞ്ച് പാഡുകള്‍ അടക്കം ഹമാസിന്റെ 450 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. അതേസമയം ആക്രമണം കടുപ്പിച്ചാല്‍ ഗാസ കുട്ടികളുടെ ശ്മശാനമായി മാറുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരില്‍ 4,104 പേര്‍ കുട്ടികളാണ്. 2,641 പേര്‍ സ്ത്രീകളും. ഒക്ടോബര്‍ 7 മുതല്‍ പരിക്കേറ്റവരുടെ എണ്ണം 25,408 ആയി.

ഗാസ മുനമ്പിനെ വടക്കും തെക്കുമായി പകുത്ത് സൈന്യത്തെ വിന്യസിച്ച ഇസ്രയേല്‍ ഇന്നലെയോടെ ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞു. ഹമാസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ജനവാസ കേന്ദ്രങ്ങളില്‍ ഉടന്‍ ആക്രമണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിച്ച് കര, വ്യോമാക്രമണം തുടരുകയാണ്. ഗാസയില്‍ മൂന്നിടത്ത് ഇസ്രയേല്‍ സേനയുമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി ഹമാസിന്റെ അല്‍ ഖസം ബ്രിഗേഡ് അറിയിച്ചു. മൂന്നു മണിക്കൂറിനകം തെക്കന്‍ ഗാസയിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കി ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പി.എം ശ്രീ വിവാദത്തിൽ യു.ഡി.എഫിനെതിരെ പിണറായി വിജയൻ ; കേന്ദ്ര പദ്ധതി വെറുതെ നടപ്പിലാക്കാൻ...

0
തിരുവനന്തപുരം: നിലവിലെ കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ...

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’ ; കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...