ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച ബീഹാറിലെ ബെഗുസാരായിയിലെ ബറൗണി ജംഗ്ഷനിലാണ് സംഭവം. റെയിൽവേ പോർട്ടർ ഷണ്ടിംഗ് ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. സോൻപൂർ റെയിൽവേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനിൽ പോർട്ടർ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് കൊല്ലപ്പെട്ടത്. നിർത്തിയിട്ട ലഖ്‌നൗ-ബറൗണി എക്‌സ്‌പ്രസിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെയാണ് റാവു കൊല്ലപ്പെട്ടത്.

റാവു ട്രെയിനിൻ്റെ കപ്ലിംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. തീവണ്ടി അപ്രതീക്ഷിതമായി പിന്നിലേക്ക് നീങ്ങി ഇയാൾ കുടുങ്ങുകയായിരുന്നു. കണ്ടുനിന്നവർ ശബ്ദമുണ്ടാക്കിയെങ്കിലും എൻജിൻ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

200 ശതമാനംവരെ ജനറിക് മരുന്നകൾക്ക് തീരുവ : വിപണിയിൽ ഫാർമ കമ്പനികൾക്ക് തിരിച്ചടി

0
ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി തീരുവ വർധിപ്പിക്കാൻ ട്രംപ്. 2028 ഓഗസ്റ്റ് മുതൽ...

ന്യൂയോർക്കിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം : 4 മരണം, 76 രോഗബാധിതർ

0
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക്...

‘മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പി.ആർ ചെയ്യുന്നു’ ; ആരോപണവുമായി ജോജു...

0
കൊച്ചി : മലയാളത്തിലെ പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു...

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...