ആറാട്ടുപുഴ പെരുമ്പള്ളി തീരത്ത് തിമിംഗലം അടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ആറാട്ടുപുഴ: പെരുമ്പള്ളി തീരത്ത് തിമിംഗലം അടിഞ്ഞു. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ ജങ്കാര്‍ ജങ്ഷന് വടക്കുഭാഗത്തായാണ് നാട്ടുകാര്‍ ജഡം കാണുന്നത്. ഉടലും വാല്‍ ഭാഗവും വേര്‍പെട്ട നിലയിലായിരുന്നു. വന്യജീവി സംരക്ഷണത്തില്‍ ഉള്‍പ്പെട്ട ഫിന്‍ വെയില്‍ ഇനത്തില്‍പ്പെട്ടതാണ്. ഏകദേശം ഒരാഴ്ചയോളം പഴക്കമുള്ള ജഡം അഴുകി തുടങ്ങിയ നിലയിലായിരുന്നു.

ഇതിന്‍റെ കൃത്യമായ വലുപ്പമോ മരണകാരണമോ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. ആന്തരികാവയവങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് വിധേയമാക്കുവാന്‍ കഴിയില്ലെന്ന് പരിശോധന നടത്തിയ ആറാട്ടുപുഴ മൃഗാശുപത്രിയിലെ ഡോ. ബിനില്‍. ബി ചന്ദ്രന്‍ പറഞ്ഞു. ഏകദേശം 10 മീറ്റര്‍ നീളവും അഞ്ചടി വീതിയും ഉള്ളതാണിത്​. തീരത്തടിഞ്ഞ ഭാഗങ്ങളില്‍ മുറിവുകള്‍ ഒന്നും കാണാന്‍ ഇല്ലാത്തതിനാല്‍ അപകടമരണം അല്ല എന്നാണ്​ വിലയിരുത്തല്‍.

ഇന്‍ക്വസ്റ്റിന് ശേഷം തിമിംഗലത്തിന്‍റെ ഭാഗങ്ങള്‍ തീരത്ത് എസ്കവേറ്റര്‍ ഉപയോഗിച്ച്‌ കുഴിയെടുത്ത് മൂടി. റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എസ്. സുധീഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.എസ് സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഷിനില്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...