കെ.എസ്​.ആര്‍.ടി.സി ബസില്‍ ഇനി ഇരുചക്രവാഹനo കൊണ്ടുപോകാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ലോ ഫ്ലോര്‍ ബസുകളിലും ബംഗളൂരുവിലേക്കുള്ള വോള്‍വോ, സ്‌കാനിയ ബസുകളിലും ഇ-ബൈക്ക്, ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്രവാഹനങ്ങള്‍ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി ആന്‍റണി രാജു. നിശ്ചിത തുക ഈടാക്കും. ദീര്‍ഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ബസില്‍നിന്നിറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്രവാഹനത്തില്‍ തുടര്‍ന്ന്​ യാത്ര ചെയ്യാം. നവംബര്‍ ഒന്നു മുതല്‍ ഇതിന്​ സൗകര്യമാകും.

അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക്​ പ്രേരിപ്പിക്കുക എന്ന നയത്തി​ന്റെ ഭാഗമായാണ് പദ്ധതി. ലോകമെങ്ങും സൈക്കിള്‍ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടത്തില്‍ കേരളവും ഒപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...