മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനം ; യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിച്ച് ആര്‍എസ്പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെന്ന് ആര്‍എസ്‍പി. തോല്‍വിയുടെ പേരില്‍ മുന്നണി മാറാനില്ല. എന്നാല്‍ മുന്നണി മാറണമെന്ന് സംസ്ഥാന നേതൃയോ​ഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും എ എ അസീസ് പറഞ്ഞു. ഓ​ഗസ്റ്റ് ഒന്‍പതിന് പാര്‍ട്ടി നേതൃയോ​ഗം ചേരും.

വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ആര്‍എസ്‍പി ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്നാണ് ആര്‍എസ്‍പിയുടെ വിലയിരുത്തല്‍. കെപിസിസി പ്രസിഡന്റ് വിഷയം കോണ്‍​ഗ്രസിന്റെ  ആഭ്യന്തര കാര്യമാണെന്നും അതില്‍ അവര്‍ തീരുമാനമുണ്ടാക്കട്ടെയെന്നും എന്‍ കെ പ്രേമ ചന്ദ്രന്‍ പറഞ്ഞു. ബിജെപിയുമായും മതമൗലികവാദികളുമായും സിപിഎം സഖ്യമുണ്ടാക്കിയെന്നും പ്രമേചന്ദ്രന്‍ വിമര്‍ശിച്ചു.

അതേസമയം പാര്‍ട്ടിയില്‍ നിന്ന് അവധി എടുത്തത് വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്നെന്ന് ഷിബു ബേബി ജോണ്‍ ആവര്‍ത്തിച്ചു. പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയതാണ്. കോൺഗ്രസിൽ ഇപ്പോൾ വന്ന മാറ്റം ചെറുതായി കാണുന്നില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...