കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് സിറിൽ വാസിൽ വഴി മാർപാപ്പയുടെ തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് സിറോ മലബാർ സഭ സിനഡാനന്തര സർക്കുലർ. ഏകീകൃത കുർബാനയർപ്പണ രീതിയെക്കുറിച്ച് സിനഡിന്റെയും മാർപാപ്പയുടെയും തീരുമാനം പൂർത്തിയാക്കാൻ ദൗത്യം തുടരുമെന്ന് സിറിൽ വാസിൽ സിനഡിനെ അറിയിച്ചിട്ടുണ്ട്. അച്ചടക്കവും കൂട്ടായ്മയുമില്ലാതെ സഭക്ക് മുന്നോട്ടുപോകാനാവില്ലെന്നും അതിനുള്ള കർശന നടപടി ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച സമാപിച്ച സിനഡ് സമ്മേളനത്തിലെ മുഖ്യവിഷയം സഭക്ക് തലവേദനയായ അതിരൂപതയിലെ കുർബാന തർക്കമായിരുന്നു. തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി അതിരൂപത അംഗങ്ങളുമായി ചർച്ച തുടരാൻ സിനഡ് തീരുമാനിച്ചു.സഭക്കുകീഴിൽ മറ്റെല്ലാ രൂപതകളിലും ഏകീകൃത രീതിയിലുള്ള കുർബാനയർപ്പണം നടപ്പായെങ്കിലും ഇവിടുത്തെ പ്രതിസന്ധി പരിഹരിക്കുന്നതിൽ വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ലെന്ന് സിനഡ് സമ്മേളനം വിലയിരുത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























