എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

For full experience, Download our mobile application:
Get it on Google Play

മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി ചിന്തകൾ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നുവെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം പറഞ്ഞു. ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി – മത ചിന്തകൾക്ക് അതീതമായി ‘ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത’ എന്ന മുദ്രാവാക്യം വിളിച്ച് സ്വാതന്ത്ര്യം നേടിത്തന്ന നേതാക്കൾ സ്വപ്നം കണ്ട ഇന്ത്യയിൽ വീണ്ടും ജാതി ചിന്തകൾ ഉടലെടുക്കുന്ന കാഴ്ചയാണ് നാം ഇന്ന് രാജ്യത്ത് കാണുന്നത്.

85 വയസ്സുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പങ്കെടുത്ത യോഗം നടന്ന സ്ഥലത്ത് ചാണകം തളിച്ച് ശുദ്ധി വരുത്തുന്ന ആളുകൾക്ക് സംരക്ഷണം നല്‍കുകയാണ് ചില ഭരണാധികാരികള്‍. ഇന്ത്യയിൽ പട്ടികജാതി, ആദിവാസി, പിന്നോക്ക, ന്യുനപക്ഷ വിഭാഗത്തിൽപ്പെടുന്ന ജനങ്ങള്‍ക്ക്‌ സാമൂഹ്യ ഭ്രഷ്ട് കല്പിച്ച് മാറ്റി നിർത്തുന്ന ആളുകളിൽ നിന്ന് കൂടി രാജ്യത്തിനു മോചനം ലഭിക്കണം. പരീക്ഷ ക്രമക്കേട് ആരോപിച്ച് സമരം നടത്തിയ കുട്ടികളെ പെല്ലറ്റ് തോക്കും എ.കെ 47 നും ഉപയോഗിച്ച് നേരിട്ട ഭരണാധികാരികൾ ഇപ്പോൾ അവരുടെ പ്രശ്നങ്ങൾക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാം എന്ന് പറയുന്ന സാഹചര്യം രാജ്യത്ത് ഉണ്ടായിട്ടുണ്ടെങ്കില്‍ ഇന്നും ജനാധിപത്യത്തിൽ സമരങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജീസൺ ജോർജ്ജ്, പ്രദീപ്‌ മേപ്പയൂർ, വൈസ് പ്രസിഡന്‍റ്മാരായ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ഒ.ഐ.സി.സി നേതാക്കളായ അലക്സ്‌ മഠത്തിൽ, സൽമാനുൽ ഫാരിസ്, സുരേഷ് പുണ്ടൂർ, റഷീദ് മുയിപ്പോത്ത്, സിജി, വിൻസന്റ് കക്കയം, രാധാകൃഷ്ണൻ നായർ, ഫൈസൽ പട്ടാണ്ടി എന്നിവർ പ്രസംഗിച്ചു. ഒ.ഐ.സി.സി നേതാക്കളായ കുഞ്ഞുമുഹമ്മദ്‌, നൈസാo കാഞ്ഞിരപ്പള്ളി, സന്തോഷ്‌ നായർ, സന്തോഷ്‌ ബാബു, അനിൽ കുമാർ കോശി ഐപ്പ്, നിഷ സാമൂവൽ, ഷീജ നടരാജൻ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...