കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം, നേത്രാവതി ഉൾപ്പെടെ 25 ട്രെയിനുകൾക്ക് പുതിയ സമയം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. നേത്രാവതി, മം​ഗള, മത്സ്യ​ഗന്ധ അടക്കം 25 ട്രെയിനുകളുടെ സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 110 കിലോമീറ്റർ വേ​ഗതയിലായിരിക്കും ഈ ട്രെയിനുകൾ ഇനി ഓടുക. മൺസൂൺ കാലത്ത് ഈ ട്രെയിനുകളുടെ വേ​ഗത 40-75 കിലോമീറ്ററാക്കി മാറ്റിയിരുന്നു. എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസ് (12167) നിലവിലെ സമയത്തിൽ നിന്നും മൂന്ന് മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക. നിലവിൽ രാവിലെ 10.30ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ ഇനി ഉച്ചയ്ക്ക് 1.25നായിരിക്കും പുറപ്പെടുക. ഷൊർണൂരിൽ വൈകീട്ട് 4.15നും കണ്ണൂരിൽ 6.39നും ട്രെയിനെത്തും.

നിസാമുദ്ദീൻ-എറണാകുളം മം​ഗള (12618) ഒരു മണിക്കൂർ നേരത്തേ എത്തും. 11.40നാണ് നിലവിൽ ട്രെയിൻ മം​ഗളൂരുവിലെത്തുന്നത്. പുതിയ സമയക്രമം പ്രകാരം ഇനി 10.25ന് മം​ഗളൂരു വിടും. ഷൊർണൂരിൽ പുലർച്ചെ 4.15നും എറണാകുളത്ത് 7.30നും എത്തും. തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15ന് തന്നെ പുറപ്പെടും. എറണാകുളത്ത് ഉച്ചയ്ക്ക് 1.50നും, കോഴിക്കോട് വൈകീട്ട് 6.05നും കണ്ണൂർ 7.35നുമാണ് പുതുക്കിയ സമയക്രമം. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) ഒന്നരമണിക്കൂർ നേരത്തേയെത്തും. മം​ഗളൂരു പുലർച്ചെ 4.25, കണ്ണൂർ 6.35, കോഴിക്കോട് 8.10, ഷൊർണൂർ 10.20, വൈകീട്ട് 6.20ന് തിരുവനന്തപുരം എന്നിങ്ങനെയാണ് പുതുക്കിയ സമയക്രമം. മം​ഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള മത്സ്യ​ഗന്ധ (12620) ഉച്ചയ്ക്ക് 2.20ന് പുറപ്പെടും. നിലവിൽ 12.45 ആണ് സമയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...