കുളനട പഞ്ചായത്ത് സ്‌കൂളിലെ ഓപ്പൺഎയർ സ്റ്റേജ് പൊളിച്ചുനീക്കാൻ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

കുളനട : സ്‌കൂൾകുട്ടികൾക്കും കളിക്കാനെത്തുന്നവർക്കും സ്‌കൂളിലേക്കെത്തുന്നവർക്കുമെല്ലാം ഒരുപോലെ ഭീഷണിയായി നിൽക്കുന്ന കുളനട പഞ്ചായത്ത് സ്‌കൂളിലെ ഓപ്പൺഎയർ സ്റ്റേജ് പൊളിച്ചുനീക്കാൻ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പണി കഴിപ്പിച്ചതാണ് സ്റ്റേജ്. പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് ഉപയോഗശൂന്യമെന്ന് ജില്ലാപഞ്ചായത്തിനെ അറിയിച്ചതിനെത്തുടർന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയാണ് കെട്ടിടം പൊളിച്ചുനീക്കാൻ സ്‌കൂൾ പ്രഥമാധ്യാപികയ്ക്ക് കത്ത് നൽകിയിട്ടുള്ളത്. കെട്ടിടം പൊളിച്ചുനീക്കാൻ ടെൻഡർ നൽകുകയാണ് അടുത്ത നടപടി.

കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ കാണുന്നത് ജീർണാവസ്ഥയിലായ ഓപ്പൺ സ്റ്റേജാണ്. എന്നാൽ അപകടകരമായി നിൽക്കുന്ന സ്റ്റേജ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വി.ആർ. വിനോദ് കുമാറും ബിജു പരമേശ്വരനും ജില്ലാപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. പിന്നീടുചേർന്ന പഞ്ചായത്ത് കമ്മിറ്റി ഇക്കാര്യത്തിൽ പ്രമേയം പാസാക്കി ജില്ലാപഞ്ചായത്തിന് നൽകുകയും ചെയ്തിരുന്നു. വർഷങ്ങൾക്കുമുമ്പ് പണിത സ്റ്റേജിന്റെ മേൽക്കൂര കോൺക്രീറ്റ്‌ അടർന്ന് കമ്പി തെളിഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. ഭിത്തികൾ വിണ്ടുകീറിയും മരംകിളിർത്തും അടർന്നുപോയിട്ടുമുണ്ട്. ഇത് ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണെങ്കിലും മഴ നനയാതെ കയറിനിൽക്കാനും മൈതാനത്ത് കളി നടക്കുമ്പോൾ കാണുന്നതിനായും ആളുകളും കുട്ടികളും ഉപയോഗിക്കുന്നുണ്ട്. സ്റ്റേജിന്റെ ഇരുവശത്തുമുള്ള മുറികളുടെ ജനാലകളും എല്ലാം തകർന്ന നിലയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...