കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ മദ്യവിതരണത്തിനായി പബ്ബുകള്‍ ആരംഭിക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനവുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങി സംസ്ഥാനത്തെ പ്രധാന ഐടി പാര്‍ക്കുകളിലാണ് ക്ലബ്ബുകളുടെ മാതൃകയില്‍ മദ്യം ലഭ്യമാക്കുക. ഇതുള്‍പ്പെടുത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. ഐടി പാര്‍ക്കുകളിലെ ജീവനക്കാരുടെ ശരാശരി പ്രായം 20-25 വയസ്സാണ്. കലാലയങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്ലേസ്മെന്റ് ലഭിക്കുന്നതും ഐടി പാര്‍ക്കുകളിലേക്കാണ്.

ഇവിടെ വ്യാപകമായി മദ്യം ലഭ്യമാക്കുന്നതിന്റെ പ്രത്യാഘാതത്തിനെക്കുറിച്ച് കാര്യമായി വിലയിരുത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ദൈനംദിന ചെലവുകള്‍ പോലും ഒരുപരിധി വരെ നടന്ന് പോകുന്നത് മദ്യ വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്. ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നത് വഴി ഉണ്ടാകുന്ന സാമ്പത്തിക ലാഭത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണ്.

പുതിയ മദ്യനയത്തില്‍ ബാറുകളുടെ ഫീസ് വര്‍ധന സംബന്ധിച്ചും തീരുമാനമുണ്ടാകും. ബാറുകളുടെ ലൈസന്‍സ് ഫീസില്‍ 5 ലക്ഷംരൂപ വര്‍ധനയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വര്‍ഷം നയപരമായി തീരുമാനമെടുത്തിരുന്നു. പാര്‍ക്കിലെ മദ്യവിതരണ കേന്ദ്രങ്ങള്‍ക്ക് ക്ലബ്ബുകളുടെ ഫീസ് ഏര്‍പ്പെടുത്താനായിരുന്നു മുന്‍പുള്ള ധാരണ. ഫീസില്‍ ഇളവ് അടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭായോഗം തീരുമാനിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...