കരിപ്പൂര്‍ എയര്‍ ഇന്ത്യാ സര്‍വ്വീസ് നിര്‍ത്താനുള്ള തീരുമാനം ; എംഡിഎഫ് നേതാക്കള്‍ മന്ത്രി അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കരിപ്പൂരില്‍ നിന്നും ദുബൈയിലേക്കും ഷാര്‍ജയിലേക്കും അവിടെ നിന്നും കരിപ്പൂരിലേക്കും സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യാ വിമാന സര്‍വ്വീസ് കാരണമൊന്നുമില്ലാതെ മാര്‍ച്ച്‌ മുതല്‍ നിര്‍ത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്) സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ ഹജ്ജ് കായിക റെയില്‍വെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനുമായി കൂടികാഴ്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തു.

കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്നത് എയര്‍ ഇന്ത്യയെയായിരുന്നു. ഈ സെക്ടറിലേക്ക് എയര്‍ ഇന്ത്യാ സര്‍വ്വീസ് കൂടി നിര്‍ത്തലാക്കുന്നതോടെ ആയിരക്കണക്കിന് പ്രവാസികളാണ് പ്രയാസത്തിലാവുക. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് എം.ഡി.എഫ്.ഭാരവാഹികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് അംശാദായം അടക്കുന്നത് ഏതെങ്കിലും സാഹചര്യത്തില്‍ മുടങ്ങിപോയാല്‍ അംശാദായത്തിന് പുറമെ ഭീമമായ സംഖ്യ പലിശയിനത്തില്‍ ഈടാക്കുന്നത് പിന്‍വലിക്കണം, അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒറ്റതവണ അടവിലൂടെ ക്ഷേമനിധിയില്‍ അംഗത്വമെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കണം, പ്രവാസിക്ഷേമനിധിയുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്ക പരിഹരിക്കണം, തിരുന്നാവായ -ഗുരുവായൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, എം.ഡി.എഫ്.ഭാരവാഹികള്‍ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. എം.ഡി.എഫ്.സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് എസ്.എ.അബൂബക്കര്‍, ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങല്‍ പാറ, നിസ്താര്‍ ചെറുവണ്ണൂര്‍, ഫ്രീഡാപോള്‍ എന്നിവര്‍ സംബന്ധിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...