റാന്നി: പമ്പ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ അന്വേഷിച്ച് പോയി വണ്ടിപ്പെരിയാർ സത്രം മേഖലയിലെ വനത്തിൽ കുടുങ്ങിയ പോലീസ് ടീമിനെ കണ്ടെത്തി. റാന്നി ഡിവൈ.എസ്.പി ജി. സന്തോഷ്കുമാർ, പമ്പ പോലീസ് ഇൻസ്പെക്ടർ എന്നിവർ അടക്കം ആറു പേരായിരുന്നു ഉൾവനത്തിൽ കുടുങ്ങിയത്. ഇന്നു ഉച്ചയ്ക്ക് ശേഷമാണ് സംഭവം.വനത്തില്‍ കുടുങ്ങിയ വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ എത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഇവരെ കണ്ടെത്തിയത്. രാത്രി വൈകി ഇവരെ പുറത്തെത്തിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
എട്ടംഗ പോലീസ് സംഘമാണ് വനം അരിച്ചു പെറുക്കാനായി പോയത്. വനത്തിന്റെ തുടക്കത്തിൽ വെച്ച് ഒരു പോലീസുകാരന് പേശി വലിവ് അനുഭവപ്പെട്ടതിനാൽ മറ്റൊരാളെ കൂടി കാവൽ നിർത്തിയാണ് സംഘം വനത്തിലേക്ക് കയറുന്നത്.
സാധാരണ ഇത്തരം അന്വേഷണങ്ങൾക്ക് ഡിവൈ.എസ്.പി പോകുന്ന പതിവില്ല. അത്രത്തോളം പ്രാധാന്യമേറിയ കേസ് ആയതിനാലാണ് അദ്ദേഹവും പുറപ്പെട്ടത്. ഉൾവനത്തിലെത്തിയ സംഘം തിരികെ കടക്കാനാകാതെ കുടുങ്ങിപ്പോവുകയായിരുന്നു. സംഘത്തിലുള്ളവർ മൊബൈൽ ഫോൺ മുഖേനെ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും വണ്ടിപ്പെരിയാർ, കുമളി പോലീസും വനപാലകരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി കണ്ടെത്തുകയായിരുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























