Skip to content

അസമിലെ ഹോട്ടൽ മുറിയിൽ ജീർണിച്ച നിലയിൽ മൃതദേഹം

ഗുവാഹത്തി: അസം മുഖ്യമന്ത്രിയുടെ വിജിലൻസ് സെല്ലിലെ ഡിഎസ്‌പിയെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോംഗൈഗാവ് ജില്ലയിലെ ‘ഹോട്ടൽ ജാഹ്നവി റീജൻസി’യിലാണ് ഡിഎസ്‌പി ഖർഗേശ്വർ റഭയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 18-നാണ് ഖർഗേശ്വർ റഭ ഹോട്ടലിൽ മുറിയെടുത്തത്. പിന്നീട് ഇദ്ദേഹം മുറിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദിവസങ്ങൾ കഴിഞ്ഞ് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് ഹോട്ടൽ അധികൃതർ പോലീസിൽ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം ജീർണ്ണിച്ചതായി കണ്ടെത്തിയത്. ആരോഗ്യപരമായ കാരണങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് നുമാൽ മഹ്തോ അറിയിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം എന്താണെന്നതിൽ വ്യക്തത വരൂ. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ, ഫോൺ രേഖകൾ, സന്ദർശകരുടെ വിവരങ്ങൾ എന്നിവ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്

  2. എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു

  3. പത്തനംതിട്ടയിൽ ശനിയാഴ്ച ഹർത്താൽ : വടശ്ശേരിക്കരയിൽ സി.പി.എം വാഹന പ്രചരണ ജാഥ നടത്തി

  4. ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കെ പി ഉദയഭാനു

  5. പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

Share on WhatsApp

Share this story

അസമിലെ ഹോട്ടൽ മുറിയിൽ ജീർണിച്ച നിലയിൽ മൃതദേഹം pathanamthittamedia.com