Skip to content

20 രൂപയുടെ കുപ്പിവെള്ളം മോഷ്ടിച്ചുവെന്നാരോപിച്ച് 33കാരനെ നാലംഗ സംഘം അടിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: 20 രൂപയുടെ കുപ്പിവെള്ളം മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് 33കാരനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ വിജയവാഡയിലെ പടമറ്റയിലാണ് ദാരുണമായ സംഭവം. തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിയായ മാസ സായി കുമാർ എന്നയാളാണ് ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ, ഇയാളെ രണ്ടു മണിക്കൂറോളമാണ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ആറുമാസമായി യാദാദ്രി-ഭുവനഗിരിയിലെ ഫാസ്റ്റ് ഫുഡ് കേന്ദ്രത്തിൽ സായ് കുമാർ ജോലി ചെയ്തു വരികയാണ്. അടുത്തിടെയാണ് വിജയവാഡയിലെത്തിയത്. ഒക്ടോബർ 18ന് താൻ വിജയവാഡയിലുണ്ടെന്ന് സായി കുമാർ ഭാര്യയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. അന്ന് രാത്രിയാണ് പട്ടാമറ്റ ഡോങ്ക റോഡിലെ കടയിൽ നിന്ന് കുപ്പിവെള്ളം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയതും.

കടയിലേക്ക് പാൽ എത്തിക്കുന്ന ആളാണ് സായി കടയിൽ നിന്നും കുപ്പിവെള്ളം മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കടയുടമയെ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് ഇരുവരും ചേർന്ന് കടയിൽ നിന്നും വലിച്ചിറക്കി 33കാരനെ ക്രൂരമായി മർദിക്കുകയായിരുന്നു. കൈകൾ പുറകിലേക്ക് കൂട്ടിക്കെട്ടി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട ശേഷം വടി കൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് മറ്റു രണ്ടുപേർ കൂടി മർദിക്കാൻ കൂടുകയായിരുന്നു. തുടർന്ന് മർദനത്തിൽ അവശനായി ബോധം കെട്ട് വീണതോടെ അക്രമി സംഘം അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്

  2. എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു

  3. പത്തനംതിട്ടയിൽ ശനിയാഴ്ച ഹർത്താൽ : വടശ്ശേരിക്കരയിൽ സി.പി.എം വാഹന പ്രചരണ ജാഥ നടത്തി

  4. ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കെ പി ഉദയഭാനു

  5. പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

Share on WhatsApp

Share this story

20 രൂപയുടെ കുപ്പിവെള്ളം മോഷ്ടിച്ചുവെന്നാരോപിച്ച് 33കാരനെ നാലംഗ സംഘം അടിച്ച് കൊലപ്പെടുത്തി pathanamthittamedia.com