Skip to content

വ്യാജ ഒപ്പിട്ട് മരിച്ച ആളുകളുടെ പെൻഷൻ തട്ടി ; വിവരം പുറത്തറിഞ്ഞതോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

പാലക്കാട് : വ്യാജ ഒപ്പിട്ട് മരണപ്പെട്ട ആളുകളുടെ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സിപിഎം മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനെതിരെയാണ് നടപടി. പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ പതിനൊന്നാം വാർഡിലെ കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ പെൻഷൻ തുകയാണ് സത്യനാരായണൻ തട്ടിയെടുത്തത്. ജൂലൈ മാസം ആദ്യ ആഴ്ചയാണ് കൃഷ്ണൻ കുട്ടി പണിക്കർ മരണപ്പെട്ടത്. ഓഗസ്റ്റിലാണ് നാരായണ ഗുപ്തൻ മരണപ്പെടുന്നത്. ഈ മാസം മുതൽ സെപ്റ്റംബർ വരെയുള്ള ഇരുവരുടെയും പെൻഷൻ തുകയാണ് സത്യനാരായണൻ തട്ടിയത്. ഇവരുടെ വ്യാജ ഒപ്പിട്ട് ഇവർ തുക കൈപ്പറ്റിയതായി കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവം പുറത്തുവന്നതോടെയാണ് ഇയാൾക്കെതിരെ നടപടി വന്നത്. സത്യനാരായണനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്

  2. എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു

  3. പത്തനംതിട്ടയിൽ ശനിയാഴ്ച ഹർത്താൽ : വടശ്ശേരിക്കരയിൽ സി.പി.എം വാഹന പ്രചരണ ജാഥ നടത്തി

  4. ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കെ പി ഉദയഭാനു

  5. പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

Share on WhatsApp

Share this story

വ്യാജ ഒപ്പിട്ട് മരിച്ച ആളുകളുടെ പെൻഷൻ തട്ടി ; വിവരം പുറത്തറിഞ്ഞതോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി pathanamthittamedia.com