നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം : വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും. വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരം പോലീസിന് നൽകൂ. കമ്പനിയുടെ സ്വകാര്യത നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി. ഇതോടെ അപകട സമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങൾ പോലീസിന് ലഭിക്കുന്നത് വൈകും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിന് കത്ത് നൽകി. അഡ്വക്കേറ്റ് ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകി. അതിനിടെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ് ആൻ്റോ, അമീൻ ഷ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി.
കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് നീക്കം. ഇതോടെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം പോലീസും ആരംഭിച്ചു. ഒക്ടബോര്‍ 11ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്
-
എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു
-
പത്തനംതിട്ടയിൽ ശനിയാഴ്ച ഹർത്താൽ : വടശ്ശേരിക്കരയിൽ സി.പി.എം വാഹന പ്രചരണ ജാഥ നടത്തി
-
ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കെ പി ഉദയഭാനു
-
പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്





