ഹോട്ടൽ ജീവനക്കാരിൽ പലർക്കും ഹെൽത്ത് കാർഡില്ല : പത്തനംതിട്ടയിൽ വ്യാജ ഹെൽത്ത് കാർഡുകളുടെ മറവിൽ ഹോട്ടലുകളുടെ പ്രവർത്തനം
പത്തനംതിട്ട : ജില്ലയിലെ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകളില്‍ പലര്‍ക്കും ആരോഗ്യ വകുപ്പിന്‍റെ ഹെല്‍ത്ത് കാര്‍ഡില്ലാത്തത് ജനങ്ങളില്‍ പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയിലും പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പോലും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്ന് ആരോഗ്യ വകുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഹോട്ടലില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കുള്‍പ്പെടെ ഡോക്ടര്‍ പരിശോധന നടത്തി ടൈഫോയ്ഡ് വാക്സിന്‍ എടുത്തുവെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രമേ ഹെല്‍ത്ത് കാര്‍ഡ് നല്‍കാവൂ എന്നാണ് നിയമം. എന്നാല്‍ പരിശോധനകളൊന്നും കൂടാതെ ശബരിമലയിലും പമ്പയിലും ജില്ലയുടെ പല ഭാഗങ്ങളിലും വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായി.
ചില സ്വകാര്യ ലാബുകളും ഇത്തരം വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതായും അധികൃതര്‍ കണ്ടെത്തിയിരുന്നു. കാര്‍ഡ് നിര്‍മ്മിച്ച് നല്‍കുന്നതിനുപിന്നില്‍ ചില ഡോക്ടര്‍മാരും പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ജില്ലയിലെ ഹെല്‍ത്ത് കാര്‍ഡ് വിതരണം സംബന്ധിച്ച് മുന്‍പും പരാതിയുയര്‍ന്നിട്ടുണ്ട്. പരാതികള്‍ വ്യാപകമായതോടെ കഴിഞ്ഞ വര്‍ഷം ആരോഗ്യ വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതുപ്രകാരം അപേക്ഷകനെ ഡോക്ടര്‍ നേരിട്ട് പരിശോധിക്കുകയും കാഴ്ച, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധന നടത്തേണ്ടതും നിര്‍ബന്ധമാണ്. എന്നാല്‍ ഇവയൊന്നും പാലിക്കാതെയാണ് വ്യാജ കാര്‍ഡുകളുടെ മറവില്‍ പല ഹോട്ടലുകളിലും ആളുകള്‍ ജോലി ചെയ്യുന്നത്. ഈ ജീവനക്കാരില്‍ പലര്‍ക്കും എന്തൊക്കെ അസുഖങ്ങളുണ്ടെന്നുപോലും ആര്‍ക്കും വ്യക്തതയില്ല. ഭക്ഷണത്തിലൂടെ രോഗങ്ങള്‍ പകര്‍ന്നാല്‍ പകര്‍ച്ചവ്യാധികള്‍ക്കും കാരണമായിത്തീരാം. ഇത്തരം ഹോട്ടലുകള്‍ നടത്തുന്ന ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്
-
എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു
-
പത്തനംതിട്ടയിൽ ശനിയാഴ്ച ഹർത്താൽ : വടശ്ശേരിക്കരയിൽ സി.പി.എം വാഹന പ്രചരണ ജാഥ നടത്തി
-
ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കെ പി ഉദയഭാനു
-
പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്





