റാന്നിയിലെ ജനവാസ കേന്ദ്രങ്ങള്‍ ഇ.എസ്.ഐ. പരിധിയില്‍ വന്നാല്‍ അതിനെതിരെ രംഗത്ത് വരും : അഡ്വ.പഴകുളം മധു എം.എല്‍.എ.
റാന്നി : റാന്നിയിൽ ജനവാസ കേന്ദ്രങ്ങളോ കൃഷി സ്ഥലങ്ങളോ ഇ.എസ്.എ. പരിധിക്കുള്ളിൽ വന്നാൽ ആദ്യം അതിനെതിരെ രംഗത്ത് വരുന്നത് റാന്നി എം.എൽ.എ. ആയിരിക്കുമെന്ന് അഡ്വ.പഴകുളം മധു പറഞ്ഞു. വെച്ചൂച്ചിറയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ്. സർക്കാർ തയ്യാറാക്കിയ അതേ റിപ്പോർട്ടാണ് കേരളം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളത്. നവംബർ മാസം രണ്ടിന് പിണറായി സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ യു.ഡി.എഫ്. സർക്കാർ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് തെളിയിച്ചാൽ എം.എൽ.എ. എന്ന നിലയിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണ്.
എൽ.ഡി.എഫ്. നടത്തുന്ന ഹർത്താൽ പിണറായി സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഇ.എസ്.എ. റിപ്പോർട്ടിനെതിരെയുള്ളതാണെന്നും പഴകുളം മധു പാഞ്ഞു. ഡി.സി.സി. ജനറൽ സെക്രട്ടറി സതീഷ് പണിക്കർ അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് റ്റി.കെ.സാജു, പഞ്ചായത്ത് പ്രസിഡന്റ് രമാ ദേവി, റ്റി.കെ.ജയിംസ്, ഈ.വി.വർക്കി, അനീഷ് കുന്നപ്പുഴ, സാം രാജ്, മേഴ്‌സി ഫിലിപ്പ്, ബിജു സൈമൺ, ബാലഗോപാൽ, ബോബൻ മോളിക്കൽ, പ്രിയ സുരേന്ദ്രൻ, അനു മോൾ, ലിനി ജയകുമാർ, ഷിജി തുടങ്ങിയവർ പ്രസംഗിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
റാന്നി ഉതിമൂട്ടിൽ കണ്ടെയ്നർ ലോറി നീർപ്പാലത്തിൽ ഇടിച്ചുകയറി ; ഗതാഗതം സ്തംഭിച്ചു
-
എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു
-
വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ ; എസ്ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ
-
സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും ; ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി
-
പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്





