അച്ഛനെയും മകനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റില്‍
പത്തനംതിട്ട : അയൽവാസിയായ അച്ഛനെയും മകനെയും മാരകായുധമുപയോഗിച്ച് ആക്രമിക്കുകയും തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തൻവീട്ടിൽ ശ്രീജേഷ് ശശിധരൻ (47) നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അയൽവാസിയായ യുവാവിനെ ഇയാൾ വീടിന്റെ മുൻവശത്തുവെച്ച് ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ തർക്കത്തിനൊടുവില്‍ ഇയാൾ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള മാരകായുധം കൊണ്ട് യുവാവിനെയും ഒപ്പമുണ്ടായിരുന്ന പിതാവിനെയും മാരകമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനുശേഷം പ്രതി ഒളിവിൽ പോവുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പത്തനംതിട്ട പോലീസ് പ്രതിക്കായ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി., എസ്.ഐ. മാരായ അനീഷ് എബ്രഹാം, രഞ്ജിത്, ഉദ്യോഗസ്ഥരായ അനീഷ്, മിഥുൻ എന്നിവരടങ്ങിയ അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2023 ല്‍ രജിസ്റ്റർ ചെയ്ത മറ്റൊരു കൊലപാതകശ്രമ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
റാന്നി ഉതിമൂട്ടിൽ കണ്ടെയ്നർ ലോറി നീർപ്പാലത്തിൽ ഇടിച്ചുകയറി ; ഗതാഗതം സ്തംഭിച്ചു
-
എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു
-
വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ ; എസ്ഐടിക്ക് മൊഴി നല്കി വനിതാ എസ് ഐ
-
സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും ; ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി
-
പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്





