ബെംഗളൂരു റെയ്ൽവേ സ്റ്റേഷനിൽ സ്ത്രീയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ ; 3 മാസത്തിനിടെ മൂന്നാമത്തെ സംഭവം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരു എസ്എംവിറ്റി റെയ്ൽവെ സ്റ്റേഷനിൽ ഡ്രമ്മിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലാണ്. മൂന്നു മാസത്തിനിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണു ബെംഗളൂരു പരിസരത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞമാസം യശ്വന്തപുര റെയ്ൽവേ സ്റ്റേഷനിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ടോടെ റെയ്ൽവേ സ്റ്റേഷൻ പരിസരത്ത് രൂക്ഷഗന്ധം ഉയരുന്നുണ്ടായിരുന്നു.

തുടർന്നു ആർപിഎഫ് നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തിയത്. ഓട്ടൊമാറ്റിക് സ്ലൈഡിങ് ഡോറിനു സമീപമായിരുന്നു ഡ്രം. വൈകിട്ട് 7.30 ഓടെ ബയ്യപ്പനഹള്ളി പൊലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. 30 മുതൽ 35 വയസു വരെ പ്രായം വരുന്ന സ്ത്രീയാണെന്നു കർണാടക റെയ്ൽവേ പൊലീസ് സൂപ്രണ്ട് എസ്. കെ. സൗമ്യലത വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...