ഡൽഹി മെട്രോ സ്‌റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ ; അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഡല്‍ഹി മെട്രോയുടെ പാര്‍ക്കിംഗ് ഏരിയയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വടക്കു കിഴക്കൻ ദില്ലിയിലെ ശാസ്ത്രി പാർക്ക് മെട്രോ സ്‌റ്റേഷന്റെ പാർക്കിംഗ് ഏരിയയിലാണ് ഏകദേശം 30 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. കാടിനോട് ചേര്‍ന്നു കിടക്കുന്ന പാർക്കിംഗ് സ്ഥലത്ത് ഒരു വഴിയാത്രക്കാരനാണ് ആദ്യം മൃതദേഹം കിടക്കുന്നത് കണ്ടതെന്ന് പോലീസ് പറഞ്ഞു.

ആരെങ്കിലും മൃതദേഹം പാര്‍ക്കിംഗ് ഏരിയയിലേക്ക് എറിഞ്ഞതാണോ എന്ന് കണ്ടെത്താന്‍ സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. എന്തെങ്കിലും തുമ്പ് ലഭിക്കുമോ എന്നറിയാന്‍ സമീപവാസികളുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ദില്ലി പോലീസിന് നോട്ടീസ് നൽകി.

എഫ്‌ഐആറിന്റെ പകർപ്പും ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും ആവശ്യപ്പെട്ടു- “ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു എന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ദില്ലി വനിതാ കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. ഈ വിഷയത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പും വിശദാംശങ്ങളും നൽകണം. മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകണം. ഉണ്ടെങ്കിൽ അതേക്കുറിച്ചുള്ള വിശദാംശങ്ങളും വിഷയത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും നൽകുക”- ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജമ്മു-കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ അടുത്തിടെയുണ്ടായ ക്രൂരമായ ആക്രമണങ്ങൾക്ക് പിന്നിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ...

0
ദില്ലി: ജമ്മു-കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ അടുത്തിടെയുണ്ടായ ക്രൂരമായ ആക്രമണങ്ങൾക്ക്...

അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു....

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര നിർദ്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി...

കാസര്‍കോട് വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

0
കാസര്‍കോട്: തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. തൃക്കരിപ്പൂര്‍...