ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന പുലിയെ പിടികൂടണo : ഡീന്‍ കുര്യാക്കോസ് എം.പി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ഇടുക്കി ജില്ലയിലെ വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മാലിക്കുത്തിലും സമീപ പ്രദേശങ്ങളിലെയും ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന പുലിയെ പിടികൂടുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു. മാലിക്കുത്തില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ട് 7 ദിവസമായി. ക്യാമറ സ്ഥാപിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തതൊഴിച്ചാല്‍ പുലിയെ പിടിക്കുന്നതിന് ക്രിയാത്മകമായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഇത് മൂലം വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ജനങ്ങളാകെ കടുത്ത ഭീതിയിലാണ്.

പ്രദേശത്ത് അടിയന്തിരമായി കൂട് സ്ഥാപിക്കുന്നതിനും പുലിയെ പിടികൂടുന്നതിനും ആവശ്യമായി നടപടികള്‍ സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനുമായും ഡി.എഫ്.ഒ, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുമായും എം.പി. ചര്‍ച്ച നടത്തി. ജനസാന്ദ്രത കൂടതലുള്ള വാത്തിക്കുടി, പടമുഖം, മുരിക്കാശ്ശേരി, തോപ്രാന്‍കുടി എന്നിവിടങ്ങളില്‍ പുലിയെ കണ്ടതായി പറയുന്നു. ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇവിടെ നിലനില്‍ക്കുന്നത്. വനമോ, വനാതിര്‍ത്തിയോ ഇല്ലാത്തതും ഇടുക്കി വന്യജീവി സങ്കേതത്തില്‍ നിന്നും 30 കി. മിറ്റര്‍ അകലെയുള്ള പ്രദേശങ്ങളിലുമാണ് പുലിയുടെ സാന്നിധ്യമുണ്ടായിട്ടുള്ളത്.

ജനങ്ങളുടെ ജീവനും സ്വൈര്യ ജീവിതവും ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉത്തരവാദിത്വമാണ്. ജനവാസ മേഖലയില്‍ നിന്നും വന്യമൃഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും എം.പി. പറഞ്ഞു. ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് പ്രത്യേകിച്ച്‌ ജനവാസ മേഖലകളിലെ വന്യജീവി സാന്നിധ്യം ജനങ്ങളില്‍ ഏറെ ഭിതി സൃഷ്ടിച്ചിരിക്കുകയാണെന്നും എം.പി. പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...