തൊടുപുഴ : തിരിച്ചറിയില്‍ രേഖകളില്ലാത്ത തെരുവില്‍ കഴിയുന്നവര്‍ക്കും അനാഥാലയങ്ങളില്‍ കഴിയുന്നവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
കേരളത്തില്‍ അനാഥാലയങ്ങളിലും മറ്റുമായി കഴിയുന്ന അശരണരായവര്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഇല്ല എന്ന കാരണത്താല്‍ കോവിഡ് വാക്സിന്‍ ലഭിക്കുന്നതിന് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുവാനോ മറ്റ് രീതിയില്‍ വാക്സിന്‍ സ്വീകരിക്കുവാനോ സാധിക്കുന്നില്ല. ഈ വിഷയത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തി ഈ വിഭാഗത്തിലുള്ള എല്ലാ ആളുകള്‍ക്കും വാക്സിനേഷനു വേണ്ട മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.