റീൽസിലും ഇൻസ്റ്റഗ്രാമിലും സജീവമാകും ; ജെൻസികളെ പിടിക്കാൻ നയം മാറ്റി ബി ജെ പി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ജെൻസികളെ കൈയിലെടുക്കാൻ നയം മാറ്റാനൊരുങ്ങി ബിജെപി ഐ.ടി സെൽ. ഇതിന്റെ ഭാഗമായി അമിത് മാളവ്യയെ ഐടി സെല്ലിന്റെ ചുമതലയിൽ നിന്ന് നീക്കി. ദീപക് മാസ്കെക്കാണ് പുതിയ ചുമതല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. പതിറ്റാണ്ടിലേറെയായി ഝാർഖണ്ഡിൽ ബിജെപിയുടെ ഐടി സെല്ലിന്റെ ചുമതല വഹിച്ചിരുന്ന ആളാണ് കെമിസ്ട്രി പ്രൊഫസർ കൂടിയായ ദീപക് മാസ്കെ. ദീപക്കിലൂടെ യുവാക്കളെ കേന്ദ്രീകരിച്ചുള്ള പുതിയ രാഷ്ട്രീയതന്ത്രങ്ങൾ നടപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഡാറ്റാ അനലിറ്റിക്‌സ്, ക്യാമ്പയിൻ മാനേജ്മെന്റ് എന്നിവയിൽ വലിയ പരിചയസമ്പത്തുള്ള വ്യക്തിയാണ് മാസ്കെ. പുതിയ തലമുറയിലെ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് ബിജെപി ഇനി മുൻഗണന നൽകുക. യുവാക്കൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാൻ ഒരു പ്രത്യേക തന്ത്രം തന്നെ പാർട്ടി രൂപീകരിക്കും. യുവജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമിനാണ് ബിജെപി ഇനി കൂടുതൽ പ്രാധാന്യം നൽകുക. സർക്കാരിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ റീൽസുകളിലൂടെ ലളിതമായി യുവാക്കളിലേക്ക് എത്തിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഇത്തരം റീൽസുകളിലൂടെ സംവദിക്കുന്നുണ്ട്.

വിദേശ അക്കൗണ്ടുകൾ വഴിയുള്ള പ്രൊപ്പഗണ്ടകളെ വസ്തുതകൾ നിരത്തി പ്രതിരോധിക്കുക എന്നത് പാർട്ടിയുടെ പ്രധാന അജണ്ടയാണ്. വ്യാജ വാർത്തകളും ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളും നടത്തുന്ന അക്കൗണ്ടുകൾ ഇന്ത്യൻ ഐടി നിയമങ്ങൾ പ്രകാരം റിപ്പോർട്ട് ചെയ്യും. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സ്വഭാവവും ആവശ്യങ്ങളും പരിഗണിച്ച് സംസ്ഥാനാടിസ്ഥാനത്തിലുള്ള സോഷ്യൽ മീഡിയ തന്ത്രങ്ങൾ നടപ്പിലാക്കും. അമിത് മാളവ്യയുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയും ഡാറ്റാ അധിഷ്ഠിതമായ പുതിയ രീതികൾ സ്വീകരിച്ചുമാണ് പുതിയ നേതൃത്വത്തിന്റെ കീഴിലുള്ള ഐ.ടി സെൽ പ്രവർത്തിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...