ഒളിമങ്ങാതെ തെളിയുന്ന ദീപനാളം… അതിന്റെ പ്രകാശം പോലെതന്നെ ജീവിതത്തിലെ ഇരുട്ടിനെ അകറ്റി വസന്തം വിരിയിക്കുന്ന ഉത്സവമാണ് ദീപാവലി. ഇരുളിനെ ഭേദിച്ച് ദീപങ്ങള്‍ മനോഹാരിത പകരുന്ന ദിവസം. പ്രകാശ നാളങ്ങളുടെ ഉത്സവം തന്നെയാണ് ദീപാവലി. രാജ്യം മുഴുവന്‍ വിശേഷ ദിനമായി കണ്ട് ആചരിയ്ക്കുന്ന ഈ ദിനത്തില്‍ ദീപ നാളങ്ങളും മധുര പലഹാരങ്ങളും തന്നെയാണ് വലിയ ആകര്‍ഷണം. ദുര്‍ഗാ ദേവി അസുര നിഗ്രഹം നടത്തി വിജയിച്ചു വരുന്നതിന്റെ ഓര്‍മയാണ് എന്നാണ് ഒരു ഐതിഹ്യം. തിന്മയുടെ മേല്‍ നന്മ വിജയം നേടിയ ദിനമായി ദീപാവലിയെ കണക്കാക്കുന്നു.
ഹിന്ദു കലണ്ടര്‍ പ്രകാരം ചാന്ദ്ര മാസമായ കാര്‍ത്തികയിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷങ്ങള്‍ ആരംഭിയ്ക്കുക. നവംബര്‍ നാലിന് ലക്ഷ്മീ പൂജയോടെയാണ് പൂജാവിധികള്‍ ആരംഭിയ്ക്കുക. ഈ ദീപാവലി ദിനത്തില്‍ നിങ്ങളുടെ ജീവിതത്തിലുടനീളം വിജയം നല്‍കുന്ന ശുഭ കാര്യങ്ങള്‍ വന്നുഭവിക്കട്ടെ… പ്രീയ വായനക്കാര്‍ക്ക്- പത്തനംതിട്ട മീഡിയയുടെ സന്തോഷപൂര്‍ണമായ ദീപാവലി ആശംസകള്‍…