ദീപുവിന്റെ മരണം : ട്വന്റി 20 പ്രവർത്തകനെ സിപിഎം തല്ലിക്കൊന്നതെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിന് സിപിഎം പ്രവർത്തകരുടെ മർദ്ദനമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാന സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലാണ് മരിച്ച ദീപുവിന് മർദ്ദനമേറ്റത്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിക്കൊന്നതാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രൂരമായ മർദ്ദനമാണ് പട്ടികജാതി കോളനിയിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ എംഎൽഎക്കെതിരെ ജനാധിപത്യ സമരം നടത്താൻ പാടില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കോളേജുകളിലും സംഘർഷം നടക്കുന്നു. ഇത് ധാർഷ്ട്യവും ധിക്കാരവുമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ദീപുവെന്നും വിഡി സതീശൻ പറഞ്ഞു.

ദീപുവിന്റെ മരണകാരണം ക്രൂരമർദ്ദനം തന്നെയാണെന്ന് കുന്നത്തുനാട് മുൻ എംഎൽഎ വിപി സജീന്ദ്രനും ആരോപിച്ചു. ഗവർണറുടെ പേഴ്സണൽ സ്റ്റാഫിന്റെ വിഷയം വേറെയാണെന്നും അത് വേറെ സമയത്ത് ചർച്ച ചെയ്യാമെന്നും വിഡി സതീശൻ പറഞ്ഞു. വിമാനം ഹൈജാക്ക് ചെയ്തത് പോലെയാണ് ഗവർണർ തന്റെ ആവശ്യം നേടിയെടുത്തത്. തോക്കും ബോംബുമാണെന്ന് പറഞ്ഞ് ഗവർണർ ഭീഷണിപ്പെടുത്തി. കളിത്തോക്കും ടെന്നീസ് ബോളുമാണെന്ന് സർക്കാരിന് മനസിലായില്ലെന്നും അദ്ദേഹം പരിഹസിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...