Wednesday, July 2, 2025 4:12 pm

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റേത് സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകം : സാബു എം ജേക്കബ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റേത് സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് സാബു എം ജേക്കബ്. പ്രൊഫഷണല്‍ സംഘമാണ് കൃത്യം നടത്തിയത്. പുറമേയ്ക്ക് പരിക്കില്ലാതെയാണ് കൊലപാതകം, അതുകൊണ്ടുതന്നെ ഇത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ട്വന്റി 20 തുടങ്ങിയതുമുതല്‍ ദീപു സജീവ പ്രവര്‍ത്തകനായിരുന്നുവെന്ന് സാബു കൂട്ടിച്ചേര്‍ത്തു. ശ്രീനിജന്‍ എംഎല്‍എയായതോടെ ആക്രമണം കൂടിയെന്ന് സാബു ജേക്കബ് ആരോപിച്ചു. പത്ത് മാസമായി ക്രമസമാധാനം തകര്‍ന്ന നിലയിലാണ്. അന്‍പതോളം ട്വന്റി 20 പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടുവെന്നും അക്രമം നടന്നാല്‍ പരാതി പറയാന്‍ പോലും പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കേസിലെ ഒന്നാം പ്രതിയായി ചേര്‍ക്കേണ്ടത് ശ്രീനിജനെയാണ്. കൊലപാതകം നടത്തുന്നതിന് മുന്‍പും ശേഷവും അക്രമിസംഘം എംഎല്‍എയുമായി ബന്ധപ്പെട്ടു. ഈ പ്രദേശങ്ങളെല്ലാം വളരെ സമാധാനമായി പോയിക്കോണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് മാസക്കാലമായി അക്രമങ്ങളുടെ പരമ്പരയാണ്. ലൈസന്‍സ് കൊടുത്ത് ഗുണ്ടകളെ ഇറക്കിവിട്ടിരിക്കുകയാണ്. നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോളൂ, ഞാനിവിടെയുണ്ട് നോക്കിക്കോളാമെന്ന് പറഞ്ഞ്. കീഴ്‌ക്കോടതി മുതല്‍ സുപ്രീം കോടതിവരെ സ്വാധീനമുള്ള ആളുകളാണ്.’- സാബു പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്‌ക്കല്‍ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകനായ ദീപുവിനെ മര്‍ദ്ദിച്ചത്. തലവേദനയെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് ദീപു മരിച്ചത്. ദീപുവിന്റെ മരണത്തെക്കുറിച്ച്‌ നിഷ്പക്ഷ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ശ്രീനിജന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ദീപുവിന്റെ മൊഴിയില്‍ മര്‍ദ്ദനമേ​റ്റതായി പറഞ്ഞിട്ടില്ലെന്ന് അറിയുന്നു. ഗുരുതരമായ വേറെ രോഗങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണോ മരണം സംഭവിച്ചതെന്നും തെളിയേണ്ടതുണ്ട്. സംഭവത്തെ സിപിഎമ്മിനെതിരെ തിരിക്കാനുള്ള ഗൂഢനീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എംഎല്‍എ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...

സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വിദ്യാഭ്യാസ...

0
കോഴിക്കോട്: പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം...

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്

0
കൊച്ചി: കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്....

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...