Friday, April 25, 2025 4:43 pm

ധീരജ് വധക്കേസ് ; പ്രതികള്‍ക്കായി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി പോലീസ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
കേസില്‍ സിപിഎമ്മിന്റെ തിരക്കഥക്ക് അനുസരിച്ചെന്നാണ് പോലീസ് അന്വേഷണം നടക്കുന്നതെന്ന ആരോപണവുമായി ഇടുക്കി ഡിസിസി രംഗത്തെത്തി.

സംഭവത്തില്‍ ഇന്നും ഇരു വിഭാഗം നേതാക്കളും ആരോപണ പ്രത്യാരോപണങ്ങള്‍ തുടര്‍ന്നു. ധീരജിനെ കുത്തിക്കൊന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലിയെയും ജെറിന്‍ ജോജോയയും പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം.

കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തുന്നതിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ ഇടുക്കി കോടതി നാളെ പരിഗണിച്ചേക്കും. സംഭവത്തില്‍ സിപിഎമ്മിന് എതിരെ ആരോപണവുമായി ഇടുക്കി ഡിസിസി രംഗത്തെത്തിയിട്ടുണ്ട്.

കെ.സുധാകരന്‍ കെ പി സി സി തലപ്പത്ത് എത്തിയതിനാല്‍ മറിച്ചൊന്നും പ്രതീക്ഷിക്കരുതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും പ്രതികരിച്ചു. പ്രതിയായ നിഖില്‍ പൈലിയെ തള്ളി പറയാന്‍ കെ.സുധാകരന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസില്‍ ഒളിവിലുളള പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇനി മുതൽ സ്റ്റേജിൽ ആര് ഇരിക്കണമെന്ന് മുൻകൂട്ടി വ്യക്തമാക്കി കസേരകളിൽ പേര് എഴുതി ഒട്ടിക്കണമെന്ന്...

0
തിരുവനന്തപുരം : കോഴിക്കോട് ഡിസിസി ഓഫിസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുണ്ടായ ഉന്തും തള്ളും...

രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കും നേരെയുള്ള കടന്നാക്രമണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : പഹല്‍ഗാമില്‍ തീവ്രവാദികള്‍ നിരപരാധികളായ വിനോദ സഞ്ചാരികളെ ക്രൂരമായി കൊലപെടുത്തിയ...

നാഷണൽ ഹെറാൾഡ് കേസിൽ സോണിയയ്ക്കും രാഹുലിനും താൽക്കാലിക ആശ്വാസം

0
ന്യൂ ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയയ്ക്കും രാഹുലിനും താൽക്കാലിക ആശ്വാസം....

വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി

0
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. നിയമം മുഴുവനായോ...