അപകീർത്തിക്കേസ് ; രാഹുലിന്റെ ഹര്‍ജി തള്ളി ; അയോഗ്യത തുടരും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിനെതിരെ നിരവധി സമാന പരാതികള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഹുലിന് സ്റ്റേ ചോദിക്കാന്‍ അവകാശമില്ല. വിധി സ്റ്റേ ചെയ്യാന്‍ മതിയായ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും. ഹൈക്കോടതി വിധിക്കെതിരെ രാഹുല്‍ സുപ്രീംകോടതിയെ സമീപിക്കും.

കോടതി വിധി പ്രതീക്ഷിച്ചതെന്ന് കെ. സി.വേണുഗോപാല്‍ പ്രതികരിച്ചു. അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതോടെയാണ് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് രാഹുലിനെ കോടതി കയറ്റിയത്.

നീരവ് മോദിയെയും നരേന്ദ്രമോദിയെയും ലളിത് മോദിയെയും ഉന്നമിട്ട് ‘എല്ലാ കള്ളന്മാര്‍ക്കും എങ്ങനെ മോദി എന്ന വംശപ്പേര് വന്നു’എന്ന് രാഹുല്‍ തിരഞ്ഞെടുപ്പുറാലിയില്‍ പ്രസംഗിച്ചിരുന്നു. ഇത് മോദി എന്ന് കുടുംബപ്പേരുള്ള എല്ലാവരെയും അപകീര്‍ത്തിപ്പെടുത്തലാണെന്നായിരുന്നു പൂര്‍ണേഷിന്റെ ആരോപണം.വിചാരണക്കോടതി ശിക്ഷ വിധിച്ചതിനുപിന്നാലെ രാഹുല്‍ ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് പ്രചക്ക് മേയ് രണ്ടിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായെങ്കിലും രണ്ടുമാസത്തിനുശേഷമാണ് വിധി പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...

ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം...

0
ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി...