തുടർച്ചയായി റേഷൻ വാങ്ങിയില്ല ; 59,035 കുടുംബങ്ങളുടെ കാർഡുകളിൽ മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൂന്നോ അതിലധികമോ മാസം തുടർച്ചയായി റേഷൻ വാങ്ങാത്ത കുടുംബങ്ങൾക്കെതിരെ നടപടിയുമായി പൊതുവിതരണ വകുപ്പ്. ഇത്തരത്തിൽ റേഷന്‍ വാങ്ങാത്ത 59,035 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനേതര നോണ്‍ സബ്‍സിഡി വിഭാഗത്തിലേക്ക് (എന്‍പിഎന്‍എസ്) മാറ്റി. മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 48,523 കാര്‍ഡുകളും, എഎവൈ വിഭാഗത്തില്‍ നിന്ന് 6247 കാര്‍ഡുകളും, എന്‍പിഎസ് വിഭാഗത്തില്‍ നിന്ന് 4265 കാര്‍ഡുകളുമാണ് എന്‍പിഎന്‍എസ് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ കണക്കുകളും വിവരങ്ങളും പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടപടിയില്‍ പരാതിയുള്ള കുടുംബങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാം. ഇതിന്മേല്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷം തീരുമാനം എടുക്കുമെന്നും അധികൃതർ അറിയിച്ചു.

ഏതൊക്കെ മാസം മുതല്‍ എപ്പോള്‍ വരെയാണ് റേഷന്‍ വാങ്ങാതിരുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് എന്‍പിഎന്‍എസ് വിഭാഗത്തിലേക്ക് മാറ്റപ്പെട്ട തീയതിയും വെബ്‍സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഏറ്റവുമധികം പേര്‍ പുറത്തായത് എറണാകുളം ജില്ലയിലും (7424 കാര്‍ഡുകള്‍) എഎവൈ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേരെ വെള്ള കാര്‍ഡിലേക്ക് മാറ്റിയത് തിരുവനന്തപുരം ജില്ലയിലുമാണ് (858 കാര്‍ഡുകള്‍). നിലവില്‍ പുറത്താക്കപ്പെട്ടവര്‍ക്ക് പകരം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള നീല, വെള്ള കാര്‍ഡ് ഉടമകളില്‍ നിന്ന് അപേക്ഷ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന് ഈ മാസം 18 മുതല്‍ അപേക്ഷ ക്ഷണിക്കും. അര്‍ഹതയുള്ളവര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ കൂടി സമര്‍പ്പിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാടിന്റെ സാമൂഹിക – സാംസ്കാരിക പുരോഗതിക്ക് പ്രവാസികളുടെ പങ്ക് പ്രശംസനീയം : അഡ്വ.വര്‍ഗീസ് മാമ്മന്‍...

0
ദോഹ : നാടിന്റെ സാമൂഹിക - സാംസ്കാരിക പുരോഗതിക്ക് പ്രവാസികള്‍ വഹിക്കുന്ന...

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃകാ പഠന കേന്ദ്രമായി മാറുന്നു : ആദ്യ ഘട്ട...

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃക പഠന കേന്ദ്രമായി മാറുന്നതിന്റെ ...

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...

12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്-ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ...

0
തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ...