എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് നൽകും ; പോക്‌സോ കേസ് പരാമർശത്തിൽ കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം ; മോൻസൺ മാവുങ്കാലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ കെ സുധാകരൻ എംപി. എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കെപിസിസി പ്രസിഡന്റ്. മോൻസൺ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ വീട്ടിലുണ്ടായിരുന്നുവെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചിരുന്നത്. ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ചായിരുന്നു പരാമർശം. എം.വി ഗോവിന്ദനും സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കുമെതിരെ രണ്ട് ദിവസത്തിനകം കോടതിയെ സമീപിക്കും. സാമ്പത്തിക തട്ടിപ്പ് കേസ് നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും കെ സുധാകരൻ വ്യക്തമാക്കി. നേരത്തെ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ദേശാഭിമാനി പത്രം ഉദ്ധരിച്ചു കൊണ്ട് എം.വി ഗോവിന്ദൻ സുധാകരനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.

കുട്ടി പീഡനത്തിനിരയാകുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്നാണ് ആരോപണം. പ്രസ്താവനയിൽ അദ്ദേഹം ഉറച്ചു നിൽക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ കെ സുധാകരന്റെ തീരുമാനം. പോക്‌സോ കേസ് അതിജീവിതയെ തനിക്ക് പരിചയമില്ലെന്ന് ആരോപണം പുറത്തുവന്ന പശ്ചാത്തലത്തില്‍ തന്നെ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...