Saturday, July 5, 2025 7:36 am

സർക്കാർ ഉദ്യോഗസ്ഥയുടെ ശമ്പളവും സ്വർണ്ണാഭരണവും മോഷ്ടിച്ചയാൾ പിടിയിൽ ; പ്രതി ഭർത്താവാണെന്ന് അറിഞ്ഞതോടെ വീട്ടുക്കാർ ഞെട്ടി

For full experience, Download our mobile application:
Get it on Google Play

റാന്നി : സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്ക് പോയ സമയം ഭാര്യയുടെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്ത് പവൻ സ്വർണ്ണാഭരണവും ഭാര്യയുടെ ശമ്പളവും അലമാര വെട്ടിപ്പൊളിച്ച് മോഷ്ടിച്ച ശേഷം ഒളിവിൽ പോയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. റാന്നി പുതുശേരിമലയിൽ ഫിറോസ് നിവാസിൽ കാസിം മകൻ റഹിം ( 65 ) അറസ്റ്റിലായത്.

മോഷണം അറിഞ്ഞ് പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ ഞാൻ പോകുന്നു എന്നെഴുതിയ ഒരു കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് മോഷ്ടാവ് ഭർത്താവാണെന്ന് വെളിപ്പെട്ടത്. പകുതി സ്വർണ്ണാഭരണങ്ങൾ വിൽക്കുകയും പകുതി പല സ്ഥാപനങ്ങളിൽ പണയം വെക്കുകയും ചെയ്തതായി തെളിഞ്ഞു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയാണ് പ്രതി നടന്നിരുന്നത്.

ഇയാള്‍ സഞ്ചരിച്ച സ്ഥലത്തെ ഒരാളുടെ മൊബൈൽ ഉപയോഗിച്ച് ഇയാളുടെ  ബന്ധുവിനെ വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇയാൾ പത്ത് ദിവസത്തിനുളളിൽ 50,000 രൂപ ചിലവാക്കിയതായി പോലീസ് പറഞ്ഞു. റാന്നി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഏകദേശം നൂറോളം ലോഡ്ജുകൾ പരിശോധിച്ചതിനു ശേഷം ആറ്റിങ്ങലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. റാന്നി ഇൻസ്പെക്ടർ എം.ആര്‍ സുരേഷിന്‍റെ നേതൃത്തിൽ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മണിലാൽ , വിനോദ് , വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപ കണ്ടെടുത്തു. അറസ്റ്റ് ചെയ്തത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കാസർഗോഡ്: ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു....

മണിപ്പൂരിൽ വൻ ആയുധവേട്ട ; എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക...

0
ഇംഫാൽ: മണിപ്പൂരിൽ ഇന്നലെ നടത്തിയ വമ്പൻ റെയ്ഡിൽ എ കെ 47...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാകളക്ടര്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാകളക്ടര്‍...

മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യ മന്ത്രി ഇന്ന് സന്ദർശനം നടത്തിയേക്കും

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ഇന്ന്...