മോഷണക്കേസിൽ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അരീക്കോട് ഊർങ്ങാട്ടിരിയിൽ മോഷണക്കേസിൽ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ. പൂവത്തിക്കൽ മുല്ലഞ്ചേരി മനാഫ് (29) നെയാണ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട് കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തപ്പെട്ട പൂവ്വത്തിക്കൽ സ്വദേശി അബ്ദുൽ അസീസ് എന്ന അറബി അസീസിന്റെ കൂട്ടാളിയാണ് മനാഫെന്നും അറബി അസീസിന്റെ മാതാവിന്റെ മാലയാണ് മനാഫ് പൊട്ടിച്ചോടിയതെന്നും അരീക്കോട് ഇൻസ്പക്ടർ ലൈജുമോൻ പറഞ്ഞു.

മാല പൊട്ടിച്ചോടുന്നതിനിടെ പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു. അരീക്കോടും സമീപ പ്രദേശങ്ങളിലുമായി നിരവധി മോഷണ കേസ്സുകളിലടക്കം പ്രതിയാണ് പിടിയിലായ മനാഫ്. പ്രതിയുടെ കൈവശമുണ്ടായിരുന്ന മാലയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോലീസ് ഇൻസ്പക്ടർ സി.വി ലൈജുമോൻ, സബ്ബ് ഇൻസ്പക്ടർമാരായ അഹ്മദ്, മുഹമ്മദ് ബഷീർ, സിവിൽ പോലീസ് ഓഫീസർമാർമാരായ സലീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....