ഒറ്റക്ക് താമസിക്കുന്ന വയോധികയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒറ്റയ്ക്ക് താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തിൽ പെട്ട വയോധികയെ വീട്ടിൽ അതിക്രമിച്ചകയറി കമ്പുകൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ പത്തനംതിട്ട പോലീസ് ഉടനടി  പിടികൂടി. കൈപ്പട്ടൂർ ചോതിരം പുരയിടം വീട്ടിൽ കല്യാണി (76) യെ വീട്ടിൽ അതിക്രമിച്ചു കയറി കമ്പുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും മർദ്ധിക്കുകയും ചെയ്ത മൈലപ്ര മാധവ വിലാസം വീട്ടിൽ സദാശിവ (46) നെയാണ് അറസ്റ്റ് ചെയ്തത്. ഈമാസം 12 ന് സന്ധ്യക്കാണ് സംഭവം.

പ്രതിയുടെ ഭാര്യയും മറ്റൊരാളുമായി അടുപ്പത്തിലാവാൻ ഒത്താശ ചെയ്തുകൊടുത്തു എന്നാരോപിച്ചാണ് വൃദ്ധയുടെ വീട്ടിലെത്തി ഇയാൾ അതിക്രമം കാട്ടിയതും ദേഹോപദ്രവം ഏൽൽപ്പിച്ചതും. കൈകൊണ്ട് മുഖത്ത് ഇടിച്ചതിൽ ഇടതുകണ്ണിൽ ചതവ് സംഭവിക്കുകയും ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശാനുസരണം പ്രതിക്കുള്ള അന്വേഷണം വ്യാപിപ്പിച്ച പോലീസ് കേസ് റിപ്പോർട്ട്‌ ആയി മിനുറ്റുകൾക്കുള്ളിൽ മൈലപ്രയിലെ വീട്ടിൽ നിന്നും പിടികൂടി. എസ് ഐ മാരായ രതീഷ് കുമാർ, വിഷ്ണു, എ എസ് ഐ അനിൽ കുമാർ, സി പി ഓ ബിജു വിശ്വനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...