അപമാനിച്ച യുവതിയെക്കൊണ്ട് രാഖി കെട്ടിക്കണമെന്ന വ്യവസ്ഥയില്‍ പ്രതിയ്ക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

ഇന്‍ഡോര്‍: അപമാനിച്ച യുവതിയെക്കൊണ്ട് രാഖി കെട്ടിക്കണമെന്ന വ്യവസ്ഥയില്‍ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച്‌ കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് വിചിത്രമായ വ്യവസ്ഥകളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. യുവതിയെ സഹോദരിയായി കണ്ട് സംരക്ഷിക്കണമെന്ന് കോടതി പ്രതിക്ക് നിര്‍ദേശം നല്‍കി. വിക്രം ബാഗ്രി എന്ന യുവാവിനാണ് ജാമ്യം നല്‍കി വിട്ടയച്ചത്.

രക്ഷാ ബന്ധന്‍ ദിനത്തില്‍ തനിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ അടുത്ത് ചെന്ന് രാഖി കെട്ടിക്കണമെന്നും ഇനിയുള്ളകാലം അവരെ സംരക്ഷിക്കാനുമാണ് കോടതി ഉത്തരവിട്ടത്. മധുരപലഹാരങ്ങളുമായി ഭാര്യയ്‌ക്കൊപ്പം യുവതിയുടെ വീട്ടില്‍ പോകണം. രാഖി കെട്ടിത്തരാന്‍ അവരോട് ആവശ്യപ്പെടണം എന്നുമാണ് ജസ്റ്റിസ് രോഹിത് ആര്യ ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്.

ആചാരപ്രകാരം സഹോദരിക്ക് സഹോദരന്‍ നല്‍കുന്നതുപോലെ 11,000 രൂപ യുവതിക്ക് നല്‍കി അനുഗ്രഹം തേടണമെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ പരാതിക്കാരിയുടെ മകന് വസ്ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങാന്‍ 5000 രൂപ നല്‍കാനും നിര്‍ദേശിച്ചു. ഏപ്രില്‍ 20 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ഉജ്ജയിന്‍ സ്വദേശിയായ 30 കാരിയുടെ വീട്ടില്‍ വിക്രം ബലമായി കടക്കുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...