വ്യാജ ഡോക്ടറേറ്റ് ആരോപണം നിഷേധിച്ച്‌ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വ്യാജ ഡോക്ടറേറ്റ് ആരോപണം നിഷേധിച്ച്‌ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. തനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഷാഹിദ കമാല്‍ ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണം നല്‍കി.

ഷാഹിദ കമാലിന്റെ വാക്കുകള്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ചാനലില്‍ എന്നെ വ്യക്തിഹത്യ ചെയ്ത് കൊണ്ടും ദുരുദേശത്തോട് കൂടിയും എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ എന്നോട് ചോദിക്കാതെയും കൊടുത്ത വാര്‍ത്തയുടെ സത്യാവസ്ഥ പറയണം എന്ന് തോന്നിയത് കൊണ്ടാണ് വീഡിയോ ചെയ്യുന്നത്.

ഒരു വ്യക്തിയെക്കുറിച്ച്‌ വാര്‍ത്ത ചെയ്യുമ്പോള്‍ അവരോട് ചോദിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും മാധ്യമ ധര്‍മ്മത്തിന്റെ ഭാഗമായി ഉണ്ടാവും എന്നാണ് കരുതിയത്. എന്റെ പല സുഹൃത്തുക്കളും പറഞ്ഞപ്പോഴാണ് കാര്യം അറിഞ്ഞത്.

ഞാന്‍ ബികോം പാസായിട്ടില്ലെന്നും വ്യാജ ഡോക്ടറേറ്റ് വെച്ചെന്നുമായിരുന്നു വാര്‍ത്ത. ആദ്യമായി പറയാനുള്ളത് എന്നെപോലുള്ള  പൊതുപ്രവര്‍ത്തകയ്ക്ക് വ്യാജ ഡോക്ടറേറ്റ് വെക്കാന്‍ കഴിയുമോയെന്നത് സാമാന്യമായി ആലോചിച്ച്‌ നോക്കാവുന്നതാണ്.

1987-90 കാലഘട്ടത്തിലാണ് ഡിഗ്രിക്ക് പഠിച്ചത്. അന്ന് കെഎസ്‌യു സംഘടനാ പ്രവര്‍ത്തനവുമായി നടക്കുകയും അതിന്റെ ഭാഗമായി സംഘടനാ രംഗത്ത് സജീവമായതിനാല്‍ പകുതിയില്‍വെച്ച്‌ ഡിഗ്രി വിദ്യാഭ്യാസം മുടങ്ങി പരീക്ഷയെഴുതാത്ത ഘട്ടമുണ്ടായി. അതിന് ശേഷം കോണ്‍ഗ്രസ് രാഷ്ട്രീയ രംഗത്ത് സജീവമായി. വിവാഹം കഴിഞ്ഞ് കുടുംബം ആയി. അപ്പോഴും പൊതുരംഗത്ത് സജീവമായിരുന്നു.

പിന്നീട് ഭര്‍ത്താവ് കമാലുദ്ദീന്റെ മരണശേഷം ഒപ്പമുണ്ടായിരുന്നത് 16 വയസ്സുള്ള മകനും ഭര്‍തൃമാതാപിതാക്കളുമായിരുന്നു. അന്ന് കേരളത്തില്‍ കോണ്‍ഗ്രസും കേന്ദ്രത്തില്‍ യുപിഎയും അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഒരുവരുമാനം എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ആവശ്യമാണെന്ന് വന്നപ്പോള്‍ ഏതെങ്കിലും ബോര്‍ഡിലോ കമ്മീഷനിലോ നിയമിക്കണമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായില്ല.

പിന്നീട് പല ജോലിക്കും ശ്രമിച്ചു. എന്നാല്‍ ഡിഗ്രി ഇല്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞു, അങ്ങനെ നഷ്ടപ്പെട്ട വിദ്യാഭ്യാസം പുനഃസ്ഥാപിക്കുകയുണ്ടായി. ഡിസ്റ്റന്‍സായി ഡിഗ്രി പൂര്‍ത്തിയാക്കി എംഎ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പാസായി. ഇന്ന് ഇഗ്നൊവില്‍ എംഎസ്ഡബ്യൂ വിദ്യാര്‍ത്ഥി കൂടിയാണ്. ഇതൊന്നും പരിശോധിക്കാതെയാണ് വാര്‍ത്ത കൊടുത്തത്.

ഡോക്ടറേറ്റിന്റെ കാര്യം പറയുകയാണെങ്കില്‍ ഷാഹിദ കമാല്‍ എന്ന് സാമൂഹിക പ്രവര്‍ത്തകയ്ക്ക് ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച ഡിലിറ്റ് ആണ്, ഇതേ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കേരളത്തില്‍ നിരവധി പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവരെല്ലാം ഡോക്ടര്‍ വെച്ചിട്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്. പിന്നെ ഷാഹിദ കമാലിന് മാത്രം എന്താണ് അത് പാടില്ലാത്തതെന്ന് മനസിലാകുന്നില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഷാഹിദ കമാല്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സര്‍വ്വകലാശാലയില്‍ നിന്നും തനിക്ക് രേഖാമൂലം ലഭിച്ച വിവരങ്ങളില്‍ നിന്നും അവര്‍ക്ക് ബികോം മാത്രമാണ് പഠിച്ചതെന്നുമായിരുന്നു പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...