പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം; കേരളാ ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തോട് വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തില്‍ കേരളാ ഹൗസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടി. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നാണ് വിശദീകരണം തേടിയത്. നാളെ യോഗം ചേര്‍ന്ന് തുടര്‍നടപടി തീരുമാനിക്കും. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥ വീഴ്ച കാരണം പിണറായി വിജയന്റെ യാത്ര മണിക്കൂറുകള്‍ വൈകിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് 2.50 ന് കോഴിക്കോട്ടേയ്ക്ക് തിരിക്കുന്ന വിമാനത്തിലായിരുന്നു പിണറായി വിജയന് പോകേണ്ടിയിരുന്നത്. ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായി പൊളിറ്റ് ബ്യൂറോ യോഗം കഴിയുന്നതിന് മുന്നേ തന്നെ അദ്ദേഹം പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ഇറങ്ങിയിരുന്നു.

കേരളാ ഹൗസില്‍ എത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമായിരുന്നു വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്.വിമാനത്താവളത്തില്‍ എത്തിയ ശേഷം ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന് കൃത്യസമയത്ത് അറിയിപ്പ് ലഭിച്ചില്ല. ഇതാണ് യാത്ര മുടങ്ങാന്‍ കാരണമായതെന്നാണ് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. പ്രാട്ടോക്കോള്‍ വിഭാഗത്തിന്റെ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് പിന്നീട് വ്യക്തമായി. പിണറായി വിജയന്‍ വരുന്ന കാര്യം പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്‍ഡിഗോയെ അറിയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയത്. ഇതിന് ശേഷം 7.15ന്റെ വിമാനത്തില്‍ പിണറായി വിജയന്‍ കണ്ണൂരിലേക്ക് പോയി. ഈ വിമാനം 25 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...