പുനരുദ്ധാരണം വൈകുന്നു ; അലിമുക്ക് – റാന്നി റോഡ്‌ യാത്ര ദുഷ്ക്കരം

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനരുദ്ധാരണത്തിന്റെ ഭാഗമായി പൊളിച്ചിട്ട റോഡിലൂടെ രണ്ടാഴ്ചയായി ദുരിത യാത്ര നടത്തുകയാണ് മുക്കം, അടിച്ചിപ്പുഴ, ആലിമുക്ക് നിവാസികൾ. റാന്നി – വലിയകുളം അത്തിക്കയം റോഡ് പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി കാലഹരണപ്പെട്ട ടാറിംഗ് ഉൾപ്പെടെ ജെ.സി.ബി ഉപയോഗിച്ച് ഉളക്കിയിരുന്നു ഇതിന്റെ മെറ്റൽ നിരന്നു കിടക്കുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. കൂടാതെപൊടി ശല്യവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. എത്രയും വേഗം അധികൃതർ ഇടപെട്ട് റോഡ് നിർമ്മാണം പൂർത്തിയാക്കി ജനങ്ങളുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം റാന്നി ഭാഗത്തേക്ക് പോകുകയായിരുന്ന അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിന്റെ ടയർ മെറ്റലിൽ കയറി ഇരുവരും അപകടത്തിൽപ്പെട്ടിരുന്നു. പലരും റോഡിന്റെ അവസ്ഥ അറിയാതെ അപകടത്തിൽപെടുന്നുണ്ട്. നിരവധി കയറ്റവും വളവുകളുമുള്ള റോഡിൽ മിക്ക സ്ഥലങ്ങളിലും ഇത്തരത്തിൽ പൊളിച്ചിട്ടിരിക്കുകയാണ്. നിർമ്മാണം വൈകുന്നതോടെ സമീപ വാസികളാണ് ദുരിതത്തിലായിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...