മുടങ്ങി കിടക്കുന്ന ക്ഷേമപെൻഷൻ ഉടൻ ലഭിക്കണം ; കെട്ടിടനിർമ്മാണ തൊഴിലാളി കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിർമ്മാണ തൊഴിലാളികളുടെ 15 മാസം ആയി മുടങ്ങി കിടക്കുന്ന ക്ഷേമപെൻഷൻ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളസ്റ്റേറ്റ് കെട്ടിടനിർമ്മാണ തൊഴിലാളി കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിച്ചു. തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിക്കണമെന്നും സർക്കാർ എടുത്ത ക്ഷേമനിധി ഫണ്ട്‌ ഉടൻ തിരികെ നൽക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 14 ജില്ലാ കമ്മറ്റികളും ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും മുഖ്യമന്ത്രിക്ക് പ്രതിഷേധകത്ത് അയക്കുവാനുള്ള തീരുമാന പ്രകാരമാണ് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും ജില്ലാ കമ്മറ്റി അംഗങ്ങൾ മുഖ്യമന്ത്രിക്ക് പ്രതിഷേധകത്ത്‌ അയച്ചത്. പ്രതിഷേധസമരം ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട ഉത്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ് അഡ്വ: ലിനു മാത്യു മള്ളേത്ത് അദ്ധ്യക്ഷത വഹിച്ചു ജിബിൻ ചിറക്കടവിൽ, സുനിൽ യമുന,അസ് ലം കെ അനൂപ്, റ്റിജോ സാമുവൽ, ജാക്സൺ ഷാജി, കാർത്തിക്ക് മുരിങ്ങ മംഗലം, സുഹൈൽ നജീബ്,റെജബ് അയ്യൂബ്, സുനുവടശ്ശേരിക്കര, അജ്മൽ അലി, റോബിൻ മുട്ടുകുടുക്ക,ജോൺ മെഴുവേലി എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...