പത്തനംതിട്ട : ഡല്‍ഹിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട കുമ്പഴ സ്വദേശിക്ക് ഗുരുതര പരിക്ക്. ബന്ധുക്കളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പോക്കറ്റില്‍ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സ് പ്രകാരം കുമ്പഴ കണിച്ചേരിക്കുഴി നിരവേല്‍ വി.ജോര്‍ജ്ജ് കുട്ടിയുടെ മകന്‍ റ്റിജു കെ.ജോര്‍ജ്ജ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് അനുമാനം.
ഇന്ന് വൈകിട്ട് ഏഴു മണിയോടെയാണ് പശ്ചിംവിഹാറില്‍ അപകടത്തില്‍ പെട്ട് വഴിയില്‍ കിടന്ന യുവാവിനെ ചിലര്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം അബോധാവസ്ഥയില്‍ തുടരുകയാണ്. കൂടെ ആരും ഇല്ല. പശ്ചിം വിഹാറിലെ സെഹില്‍ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളി അസോസിയേഷന്‍ ഭാരവാഹി പ്രശാന്ത് – 98115 90691, 93105 30691 നെ ബന്ധപ്പെടുക