വായു മലിനീകരണം രൂക്ഷം ; ഡൽഹിയിലെ 50 ശതമാനം സർക്കാർ ഉദ്യോ​ഗസ്ഥർ വീട്ടിലിരുന്ന് ജോലി ചെയ്യണം : ഗോപാൽ റായ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിലെ കടുത്ത വായു മലിനീകരണം കണക്കിലെടുത്ത് സർക്കാർ ഉദ്യോ​ഗസ്ഥർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. 50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ഗോപാൽ റായ് പ്രഖ്യാപിച്ചു. ഇത് നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സെക്രട്ടറിയേറ്റിൽ യോഗം ചേരുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു. ഡൽഹി-എൻസിആറിലെ വായു മലിനീകരണത്തിന്റെ അളവ് അതീവ ​ഗുരുതരമായ രീതിയിലാണ്. പല മേഖലകളിലും എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) സ്ഥിരമായി 450-ന് മുകളിലാണ്.ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ടം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്‌(സിപിസിബി) രേഖ പ്രകാരം ഇന്ത്യാ ഗേറ്റ്‌, ആർ കെ പുരം, മന്ദിർ മാർഗ്‌, ദ്വാരക സെക്ടർ എട്ട്‌ തുടങ്ങിയ മേഖലകളിൽ വായു നിലവാര സൂചിക 1000 ആയി. രാജ്യതലസ്ഥാനത്തെ ശരാശരി വായു ഗുണനിലവാര സൂചിക 500 കടന്നു. അതേസമയം, രാജ്യാന്തര വായു ഗുണനിലവാര ആപ്പ്‌ ‘ ഐക്യുഎയർ’ ഡൽഹിയിൽ രേഖപ്പെടുത്തിയ സൂചിക 1,600 ആണ്‌. സൂചിക 500 കടന്നാൽ സ്ഥിതി അപായകരമാണ്‌. കഫക്കെട്ട്‌, ശ്വാസതടസ്സം എന്നിവ ബാധിച്ച്‌ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഡൽഹി സർവകലാശാലയും ജെഎൻയുവും ഓൺലൈൻ ക്ലാസുകളിലേയ്‌ക്ക്‌ മാറി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...