കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റി റാന്നി ഡി.എഫ്.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ലാൻഡ് അസ്സസ്മെന്റ് (എല്‍.എ) പട്ടയ ഭൂമിയിലെ തേക്ക്, ഈട്ടി മുതലായ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്ന് ആവശ്യപെട്ട് കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റി റാന്നി ഡി.എഫ്.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സാധാരണക്കാരായ പ്രവർത്തകർ തങ്ങളുടെ പുരയിടങ്ങളിൽ നട്ടുവളർത്തിയതും സ്വാഭാവികമായി വളർന്നുവന്നതുമായ തേക്ക്‌, ഈട്ടി ഉൾപ്പെടെയുള്ള മരങ്ങൾ മുറിക്കുവാൻ ആവശ്യമായ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് റാന്നി ഡി എഫ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. കാലഹരണപ്പെട്ട വനം വന്യജീവി നിയമങ്ങൾ മൂലം സാധാരണക്കാരായ ജനങ്ങൾക്കും കർഷകർക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കേരള കോൺഗ്രസ് പാർട്ടി ആരോപിച്ചു. ഇത്തരം നിയമങ്ങൾ മൂലം മലയോര ജനതയുടെ ജീവിതം ദുരിതമായി തീർന്നെന്നും യോഗം ആരോപിച്ചു.

കേരള കോൺഗ്രസ്(എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. വർഗീസ് പേരയിൽ, ബഹനാൻ ജോസഫ്, റോസമ്മ സ്കറിയ, ജില്ലാ സെക്രട്ടറി ബിബിൻ കല്ലമ്പറമ്പിൽ, പോഷക സംഘടന നേതാക്കളായ അഡ്വ. ബോബി കാക്കനാപള്ളിൽ, റിന്റോ തോപ്പിൽ,ലിജോ വാളനാംകുഴി, എം സി ജയകുമാർ, തോമസ് മോടി, എജി നാരങ്ങാനം, നിയോജക മണ്ഡലം ഭാരവാഹികളായ ടോമ്മി വടക്കേമുറിയിൽ, രാജു ഇടയാടി, സാബു കുറ്റിയിൽ, ബാബു അന്ത്യാൻകുളം, ടിബു പുരക്കൽ, മണ്ഡലം പ്രസിഡന്റുമാരായ സണ്ണി ഇടയാടി, ടോമ്മി പാറകുളങ്ങര, ദിലീപ് ഉതിമൂട്, ജോസ് പാത്രപാങ്കൽ, രാജീവ്‌ തുലപ്പള്ളി, ശോഭന എൻ എസ്, മാത്തുക്കുട്ടി നൊച്ചുമണ്ണിൽ, കോശി മാത്യു,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിജി പി എബ്രഹാം, ശോഭ ചാർലി, ജോമോൻ ജോസ്, അജിമോൾ നെല്ലുവേലിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...