തേങ്ങ കണ്ട് ബോംബെന്ന് തെറ്റുദ്ധരിച്ചു , ബാഗിൽ ബോംബുണ്ടെന്ന് സഹയാത്രികൻ ഫോണിൽ പറയുന്നത് കേട്ടെന്ന് യുവതി; വിമാനം വൈകി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബാഗിൽ ബോംബുണ്ടെന്ന് സഹയാത്രികൻ പറയുന്നതു കേട്ടതായി യാത്രക്കാരി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള എയർ വിസ്താര വിമാനത്തിൽ പരിശോധന. വിശദമായ പരിശോധനയ്‌ക്കൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതോടെ വിമാനം മുംബൈയിലേക്കു പറന്നത് 2 മണിക്കൂർ വൈകി. സംഭവവുമായി ബന്ധപ്പെട്ട് ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഇയാളെ പിടികൂടിയത്.

വ്യാഴാഴ്ച വൈകിട്ട് 4.55നാണ് സംഭവം. ബാഗിൽ ബോംബുണ്ടെന്ന് സഹയാത്രികൻ ഫോണിലൂടെ ആരോടോ പറയുന്നതു കേട്ടതായാണ് യാത്രക്കാരി വിമാന ജീവനക്കാരെ അറിയിച്ചത്. ‘സിഐഎസ്എഫുകാർക്ക് എന്റെ ബാഗിലെ ബോംബ് കണ്ടെത്താനായില്ല’ എന്ന് ഇയാൾ പറഞ്ഞെന്നാണ് യാത്രക്കാരിയുടെ മൊഴി. വിമാന ജീവനക്കാർ ഉടൻതന്നെ ഇക്കാര്യം വിമാനത്താവള അധികൃതരെയും സിഐഎസ്എഫിനെയും അറിയിച്ചു. തുടർന്ന് അടിയന്തര സുരക്ഷാ യോഗം വിളിച്ച് വിമാനം പരിശോധിക്കുകയായിരുന്നു. ദുബായിലേക്ക് പോകേണ്ട യാത്രക്കാരനെയാണ് ഇതുമായി ബന്ധപ്പെട്ട് പിടികൂടിയതെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാൾ അമ്മയോടാണ് ഫോണിൽ സംസാരിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

വിമാനത്താവളത്തിൽവച്ച് നടത്തിയ പരിശോധനയിൽ ബാഗിൽനിന്ന് കണ്ടെടുത്ത തേങ്ങ, സ്ഫോടക വസ്തുക്കൾ ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ടോയെന്ന സംശയം മൂലം കൊണ്ടുപോകാൻ അധികൃതർ അനുവദിച്ചില്ലെന്നാണ് ഇയാൾ ഫോണിലൂടെ അമ്മയോടു പറഞ്ഞതെന്ന് പോലീസ് വിശദീകരിച്ചു. എന്നാൽ, ഫോൺ സംഭാഷണത്തിനിടെ ‘ബോംബ്’ എന്ന വാക്കു കേട്ട സഹയാത്രിക ഭയന്ന് ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കസ്റ്റഡിയിലെടുത്ത യാത്രക്കാരനെ പിന്നീട് ഡൽഹി പോലീസിനു കൈമാറി. ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ 163 യാത്രക്കാരുമായി വിമാനം രണ്ടു മണിക്കൂർ വൈകി 6.45ന് മുംബൈയിലേക്കു പോയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...