ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ; ആദ്യമണിക്കൂറിൽ പോളിംഗ് മന്ദഗതിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി :  ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ എട്ടു മണിയോടെ തുടങ്ങിയ പോളിംഗില്‍  1.64 കോടി ആളുകളാണ് സമ്മതിദാനവകാശം രേഖപ്പെടുത്തുക. ആദ്യമണിക്കൂറുകളിൽ മന്ദഗതിയിലാണ് വോട്ടെടുപ്പ് . രാജ്യതലസ്ഥാനത്തു പത്തു ഡിഗ്രി സെൽഷ്യൽസിൽ താഴെയാണ് രാവിലെ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. കനത്ത തണുപ്പാവാം ആദ്യമണിക്കൂറുകളിലെ ഈ പ്രതികരണത്തിന് കാരണമെന്നു കരുതുന്നു. ഉച്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

എഴുപതു മണ്ഡലങ്ങളിലായി അറുനൂറ്റി എഴുപത്തിരണ്ട് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത് . പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് . പ്രതിഷേധം ശക്തമായ ഷാഹീൻബാഗിലും ജാമിയയിലും അധികസുരക്ഷ ഏർപ്പെടുത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി തുടർഭരണം ലക്ഷ്യമിട്ടാണ് ജനങ്ങളെ സമീപിച്ചിരിക്കുന്നത്. എന്നാൽ ശക്തമായ പ്രചാരണവുമായി ബിജെപിയും മത്സരരംഗത്തുണ്ട് .  അധികാരം സ്വന്തമാക്കാമെന്ന പ്രതീക്ഷയില്ലെങ്കിലും കോൺഗ്രസ്സും സജീവമാണ്.

2015 ൽ ആകെയുള്ള എഴുപതിൽ അറുപത്തിയേഴ്‌ സീറ്റുകളാണ് ആം ആദ്മി പാർട്ടി നേടിയിരുന്നത്. നിലവിലെ അഭിപ്രായസർവ്വേകളനുസരിച്ചു മികച്ച ഭൂരിപക്ഷത്തോടെ ആം ആദ്മി വീണ്ടും അധികാരം നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ . ഈ മാസം പതിനൊന്നിനാണ് വോട്ടെണ്ണൽ .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...