എംസിഡി തിരഞ്ഞെടുപ്പിലെ തോല്‍വി ; ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിക്ക് പിന്നാലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത സ്ഥാനമൊഴിഞ്ഞു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് ആദേശ് ഗുപ്ത രാജിക്കത്ത് സമര്‍പ്പിച്ചതായാണ് വിവരം. ജെപി നദ്ദ രാജി അംഗീകരിച്ചുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എംസിഡി തിരഞ്ഞെടുപ്പില്‍ ആദേശ് ഗുപ്ത താമസിക്കുന്നിടത്ത് പോലും ബിജെപിക്ക് സീറ്റ് നേടാന്‍ കഴിഞ്ഞിരുന്നില്ല.

എംസിഡി തിരഞ്ഞെടുപ്പില്‍ 250 വാര്‍ഡുകളില്‍ 104 സീറ്റുകളാണ് ബിജെപി നേടിയത്. അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി 134 സീറ്റുകളില്‍ വിജയിച്ചു. എംസിഡിയിലെ വാര്‍ഡ് നമ്പര്‍ 141-ലെ രാജേന്ദ്ര നഗറിലാണ് ആദേശ് ഗുപ്ത താമസിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ആരതി ചൗള ഇവിടെ നിന്ന് വിജയിച്ചു. അവസാനം വരെ ആദേശ് ഗുപ്ത തന്‍റെ വിജയം അവകാശപ്പെട്ടുകൊണ്ടിരുന്നുവെങ്കിലും ജയിക്കനായില്ല. അന്തിമ ഫലം വരുമ്പോള്‍ എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിച്ചത് നിരവധി പ്രശ്നങ്ങളെ തരണം ചെയ്തുകൊണ്ടാണെന്ന് ആദേശ് ഗുപ്ത പറഞ്ഞിരുന്നു. 15 വര്‍ഷത്തിനു ശേഷവും ബിജെപിയുടെ പ്രകടനം മികച്ചതായിരുന്നു എന്നും ഗുപ്ത അവകാശപ്പെട്ടു. ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിയില്‍ വിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെന്നും ആം ആദ്മി പാര്‍ട്ടിക്ക് മുഴുവന്‍ പിന്തുണയും ജനം നല്‍കി എന്നുള്ള പ്രതികരണങ്ങള്‍ അസത്യമാണെന്നും ബിജെപി നേതാവ് പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...